ADVERTISEMENT
ന്യൂഡൽഹി ∙ കന്നുകാലികളിലെ ചർമ രോഗം (ലംപി വൈറസ് ബാധ) തടയുന്നതിനുള്ള പ്രതിരോധ വാക്സിനേഷൻ ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഡൽഹിയിൽ 571 കന്നുകാലികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 275 കന്നുകാലികൾ രോഗമുക്തി നേടിയെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. വൈറസ് ബാധയ്ക്കെതിരെയുള്ള കുത്തിവയ്പിനു സർക്കാർ 25,000 ഡോസ് വാക്സീൻ വാങ്ങിയിട്ടുണ്ടെന്നും സൗജന്യമായാണ് കുത്തിവയ്പ് നൽകുകയെന്നും അധികൃതർ വ്യക്തമാക്കി. ഒരാഴ്ചയ്ക്കുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com