ADVERTISEMENT

ന്യൂഡൽഹി ∙ ഡ്രൈവർമാരുടെ പഴയകാലം മനസ്സിലാക്കി വേണം ജോലിക്കു നിയമിക്കാനെന്നും യാത്ര പുറപ്പെടും മുൻപു ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോയെന്ന് മനസ്സിലാക്കാനുള്ള സംവിധാനം വാഹനത്തിൽ ഘടിപ്പിക്കണമെന്നും ഓൺലൈൻ ടാക്സി സംവിധാനമായ ഊബറിനോടു ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷിത ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് ഊബർ ഒരുക്കിയ പരിപാടിയിലാണ്  ഡൽഹി പൊലീസ് അഡീഷനൽ കമ്മിഷണർ മഹേഷ് ചന്ദ്ര ഭരദ്വാജ് ഇക്കാര്യം നിർദേശിച്ചത്.

‘ഡ്രൈവർ മദ്യപിച്ചതു തിരിച്ചറിയാനുള്ള മീറ്റർ പൊലീസ് ഉപയോഗിക്കുന്നുണ്ട്. ഡ്രൈവർമാരുടെ സ്റ്റിയറിങ്ങിനു സമീപത്ത് ഇത്തരമൊരു സംവിധാനം ഘടിപ്പിച്ച് മദ്യപിച്ചിട്ടുണ്ടെങ്കിൽ അറിയാനുള്ള ക്രമീകരണം ഒരുക്കണം’ അദ്ദേഹം നിർദേശിച്ചു.  പൊലീസിന്റെ നിർദേശങ്ങൾ തീർച്ചയായും പരിഗണിക്കുമെന്നും ഇത്തരം സംവിധാനങ്ങൾ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും ഊബർ ഇന്ത്യ–സൗത്ത് ഏഷ്യ മേധാവി(സേഫ്റ്റി ഓപ്പറേഷൻസ്) സൂരജ് നായർ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com