ന്യൂഡൽഹി ∙ ശാസ്ത്രി നഗറിൽ 4 നില കെട്ടിടം തകർന്നുവീണു. ആർക്കും പരുക്കില്ല. കെട്ടിടത്തിൽ ആരും താമസമുണ്ടായില്ലെന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 8.45നാണു സംഭവം. മേയിൽ കെട്ടിടത്തിൽ കേടുപാടുകൾ കണ്ടതിനു പിന്നാലെ ആളുകളെയെല്ലാം ഉടമ ബൽരാജ് അറോറ ഒഴിപ്പിച്ചിരുന്നുവെന്നു നോർത്ത് ഡൽഹി ഡിസിപി സാഗർ സിങ് കൽസി പറഞ്ഞു. കോർപറേഷൻ അധികൃതർ പ്രദേശം പരിശോധിക്കുകയും ചെയ്തിരുന്നു.
4 നില കെട്ടിടം തകർന്നുവീണു: ആളപായമില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.