കള്ളപ്പണം വെളുപ്പിക്കൽ കേസ്: രാഘവ് ബാലിന്റെ ഹർജിയിൽ സ്റ്റേ അനുവദിച്ചില്ല
Mail This Article
×
ന്യൂഡൽഹി ∙ തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണം റദ്ദാക്കണമെന്നുള്ള വ്യവസായി രാഘവ് ബാലിന്റെ ഹർജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. അതേസമയം ഹർജിയിൽ മറുപടി നൽകാൻ ഇഡിക്കു കോടതി അവസാന അവസരം നൽകി. ഇടക്കാല ആശ്വാസം തേടിയുള്ള ഹർജി ജനുവരി 16നു വീണ്ടും പരിഗണിക്കും. ലണ്ടനിൽ സ്ഥലം വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നു കാട്ടി ആദായനികുതി വകുപ്പു നൽകിയ പരാതിയിലാണ് ഇഡി കേസ് റജിസ്റ്റർ ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.