ന്യൂഡൽഹി ∙ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ സ്റ്റേഷനിൽ തള്ളിയ സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥികളായ 2 പേർ അറസ്റ്റിൽ. തിങ്കളാഴ്ചയാണു കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വിദ്യാർഥി ഷോക്കേറ്റു മരിച്ചതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മരിച്ച കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണു സംഭവം പുറത്തുവന്നത്.
മൂവരും ചേർന്നാണു വീട്ടിൽ നിന്നു പുറത്തുപോയതെന്ന് സിസിടിവി ദൃശ്യങ്ങൾ വഴി കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ കുട്ടി കൊല്ലപ്പെടുകയുമായിരുന്നു എന്നാണു വിവരം. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.