ലഹരിമരുന്നിന് പണം നൽകിയില്ല; പിതാവിനെ കൊന്നയാൾ പിടിയിൽ
Mail This Article
×
ന്യൂഡൽഹി ∙ ലഹരി മരുന്നു വാങ്ങാൻ പണം നൽകാത്തതിന് പിതാവിനെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. ഷക്കർപുർ വില്ലേജ് സ്വദേശി സുരേഷ് കുമാറാണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ മകൻ അജയ് അറസ്റ്റിലായതായി നോർത്ത്വെസ്റ്റ് ഡിസിപി ഉഷാ രംഗറാണി പറഞ്ഞു. ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ പണത്തിനു വേണ്ടി തർക്കമുണ്ടായെന്നും ലഹരി വാങ്ങാൻ പണം നൽകില്ലെന്നു പിതാവ് പറഞ്ഞതിലുള്ള ദേഷ്യത്തിൽ കത്തിയെടുത്തു കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.