മേയർ തിരഞ്ഞെടുപ്പ്: വിശദീകരണം തേടി സുപ്രീംകോടതി

SHARE

ന്യൂഡൽഹി ∙ ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ മേയർ തിരഞ്ഞെടുപ്പ് മൂന്നാം തവണയും അലങ്കോലപ്പെട്ടതു സംബന്ധിച്ച് ലഫ്.ഗവർണർ, തിരഞ്ഞെടുപ്പ് വരണാധികാരി എന്നിവരിൽ നിന്നു സുപ്രീംകോടതി വിശദീകരണം തേടി. എഎപിയുടെ മേയർ സ്ഥാനാർഥി ഷെല്ലി ഒബ്റോയ് നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടത്. 

ലഫ്.ഗവർണർ വി.കെ.സക്സേന, വരണാധികാരി സത്യ ശർമ എന്നിവർ വിഷയം വീണ്ടും പരിഗണിക്കുന്ന 13നു മുൻപ് വിശദീകരണം നൽകണമെന്നാണ് ഉത്തരവ്.എഎപി– ബിജെപി കൗൺസിലർമാർ തമ്മിലുള്ള സംഘർഷം കാരണമാണ് മൂന്നു പ്രാവശ്യവും മേയർ തിരഞ്ഞെടുപ്പ് നടത്താൻ കഴിയാതിരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS