ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ സാമ്പത്തിക രംഗം വളരെ മോശം അവസ്ഥയിലാണെന്നു മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് ഗുഹ താക്കൂർത്ത. 2021 മുതൽ 14 മാസം തുടർച്ചയായി രാജ്യത്തെ മൊത്ത വിപണിയിലെ വിലക്കയറ്റത്തോത് ഉയരുകയായിരുന്നു. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, ഊർജസ്രോതസ്സുകൾ എന്നിവയുടെയെല്ലാം അവസ്ഥ ഇതുതന്നെയായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തി. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. ജനസംസ്കൃതിയുടെ നേതൃത്വത്തിൽ നടന്ന എകെജി സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രീയക്കാരും ബിസിനസുകാരും തമ്മിലുള്ള ബന്ധം കാലാകാലങ്ങളായുണ്ട്. എന്നാൽ മോദി സർക്കാരിന്റെ കാലത്ത് ഈ ബന്ധം  മറ്റൊരു ഘട്ടത്തിലേക്കു കടന്നു. ഗൗതം അദാനിക്കു കേന്ദ്രം ഭരിക്കുന്ന സർക്കാർ വഴിവിട്ട ഇളവുകളും ആനുകൂല്യങ്ങളും നൽകുകയാണ്. 20 വർഷം മുൻപു വരെ ഒന്നുമല്ലാതിരുന്നയാളാണു ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയതെന്നും  പരഞ്ജോയ് ഗുഹ താക്കൂർത്ത വിശദീകരിച്ചു. ജനസംസ്കൃതി പ്രസിഡന്റ് കെ.കെ.പ്രസന്ന അധ്യക്ഷയായിരുന്നു. ജനറൽ സെക്രട്ടറി എ.കെ.പ്രസാദ്, ജോയിന്റ് സെക്രട്ടറി ഡോ.സോനു വിൻസന്റ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com