ന്യൂഡൽഹി ∙ ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് എൻജിനീയറിങ് പരിശീലനത്തിനു വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസ് ശാസ്ത്രി പാർക്കിലെ ഡൽഹി മെട്രോ റെയിൽ അക്കാദമിയിൽ രൂപീകരിക്കും. ഡൽഹി മെട്രോ റെയിൽ അക്കാദമിയുടെ പ്രധാന ഭാഗമായി ഇതു മാറുമെന്നും വർഷാവസാനത്തോടെ സംവിധാനം പ്രവർത്തനമാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
ഐഐടി ബിഎച്ച്‌യു– വാരാണസിയും ഡിഎംആർസിയും തമ്മിൽ കഴിഞ്ഞ വർഷമാണ് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടത്.
പരിശീലനത്തിനുള്ള പാഠ്യപദ്ധതിയുടെ കരടുരൂപം അടുത്ത മാസത്തോടെ തയാറാകുമെന്നും അധികൃതർ വ്യക്തമാക്കി.