ന്യൂഡൽഹി ∙ സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷയിൽ മലയാളത്തിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികളെ കേരള ക്ലബിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രഫ.ഓംചേരി എൻ.എൻ.പിള്ള ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മലയാള ഭാഷയുടെ വിജയമാണ് ഈ കുട്ടികൾ തനിക്കു കാണിച്ചുതന്നിരിക്കുന്നതെന്നു പ്രഫ.ഓംചേരി എൻ.എൻ.പിള്ള പറഞ്ഞു. ഉന്നതവിജയം നേടിയവർക്ക് ‘ആകസ്മികം’ എന്ന തന്റെ ആത്മകഥ അദ്ദേഹം ഒപ്പിട്ട് സമ്മാനിച്ചു. 99% മാർക്കു നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, സുധീർ നാഥ്, പിആർഡി ഇൻഫർമേഷൻ ഓഫിസർ സിനി തോമസ്, കേരള ക്ലബ് വൈസ് ചെയർമാൻ എ.ജെ.ഫിലിപ്പ്, ട്രഷറർ യു.രാധാകൃഷ്ണൻ, ഉമ രാജേഷ് എന്നിവർ പ്രസംഗിച്ചു.
മലയാളത്തിൽ നൂറിൽ നൂറും നേടിയ വിദ്യാർഥികളെ അനുമോദിച്ച് കേരള ക്ലബ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.