ഇരു‘കയ്യിലും’ സ്വർണവുമായി യാത്രതിരിച്ച് ജോബി

joby-wrestler
ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ വിജയിയായ ശേഷം കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ജോബി മാത്യു, മക്കളായ വിദ്യുത്, ജ്യോതിസ്, ഭാര്യ ഡോ.മേഘ എന്നിവർക്കൊപ്പംഡൽഹിയിൽ എത്തിയപ്പോൾ. ചിത്രം: മനോരമ
SHARE

ന്യൂഡൽഹി ∙ ഇരട്ടനേട്ടത്തിനു ശേഷം സ്വർണത്തിളക്കവുമായി ജോബിയും കുടുംബവും കേരളത്തിലേക്കുളള യാത്രയിലാണ്. ഇന്ത്യൻ ആം റെസ്‌ലിങ് ഫെഡറേഷൻ ശ്രീനഗറിൽ നടത്തിയ ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന ജോബി മാത്യു, സീനിയർ സിറ്റിങ് 65 കിലോ വിഭാഗത്തിൽ ഇടംകൈ– വലംകൈ വിഭാഗങ്ങളിലാണ് സ്വർണം നേടിയത്. 

കൊച്ചി ഇരുമ്പനം ഭാരത് പെട്രോളിയത്തിൽ മാനേജരായ അദ്ദേഹം, ഒക്ടോബറിൽ കസഖ്സ്ഥാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിനും യോഗ്യത നേടി.ഭിന്നശേഷിക്കാരനായ ജോബി, കുടുംബത്തോടൊപ്പം സ്വന്തം വാഹനത്തിലാണു ശ്രീനഗറിലേക്കു സാഹസികമായി യാത്ര ചെയ്തത്.

ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഖാൻബാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി. 3,650 കിലോമീറ്റർ ഒരു ദിശയിലേക്ക് ഡ്രൈവ് ചെയ്തുള്ള യാത്രയിൽ കൂട്ടിനു ഭാര്യ ഡോ.മേഘയും മക്കളായ ജ്യോതിസ്, വിദ്യുത് എന്നിവരും ഒപ്പമുണ്ട്. ശ്രീനഗറിലെ വിജയത്തിനു ശേഷം ഇപ്പോൾ കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് അദ്ദേഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS