കൈക്കൂലിക്കേസ്: എസ്ഐ കുറ്റക്കാരനെന്ന് കോടതി

Court-order
SHARE

ന്യൂഡൽഹി ∙ കൈക്കൂലി കേസിൽ ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ കുറ്റക്കാരനാണെന്നു കോടതി വിധി. വലിയ അധികാരത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മാർവൽ ചിത്രകഥകളും സിനിമകളുമാണ് ഈ വാക്കുകളെ ജനപ്രിയമാക്കിയതെങ്കിലും പൊതുപ്രവർത്തകർക്കു പ്രത്യേകിച്ച് പൊലീസിന് ഇതു കർശനമായൊരു പെരുമാറ്റച്ചട്ടമാണെന്നും കോടതി വ്യക്തമാക്കി.

ലോധി കോളനി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഗോപാൽ സിങ്ങിനെതിരായ അഴിമതിക്കേസിലാണു സ്പെഷൽ ജഡ്ജി നമ്രത അഗർവാളിന്റെ ഉത്തരവ്. 

ഒരു കേസിൽ നിന്നൊഴിവാക്കാൻ 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നു കാട്ടി അനിത എന്ന യുവതി നൽകിയ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തിരുന്നത്. 2019 ജനുവരി 2നു 80,000 രൂപ കൈമാറി. എല്ലാ സാക്ഷികളും ഇക്കാര്യം ഉറപ്പിക്കുന്നുണ്ടെന്നും കോടതി വിലയിരുത്തി. ശിക്ഷ ഇന്നു വിധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA