ADVERTISEMENT
ന്യൂഡൽഹി ∙ സംസ്ഥാന ബിജെപിയുടെ പുതിയ ഓഫിസ് മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടത്തി. ഡിഡിയു മാർഗിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ മുഖ്യാതിഥിയായിരുന്നു. അധികാരത്തിന്റെ രാഷ്ട്രീയമാണ് എഎപിയും കോൺഗ്രസും നടത്തുന്നതെന്നും ഇരുപാർട്ടികൾക്കും ആശയദാരിദ്ര്യമാണെന്നും അദ്ദേഹം വിമർശിച്ചു. ‘വ്യക്തമായ ആശയസംവിധാനത്തോടെ പ്രവർത്തിക്കുന്ന ഏക കേഡർ, ബഹുജന പാർട്ടിയാണ്, ബിജെപി. മറ്റൊരു പാർട്ടിക്കും കൃത്യമായ ആശയമില്ല. അധികാരം മാത്രമാണ് അവർക്കു താൽപര്യം’ ഭൂമിപൂജയിൽ പങ്കെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. ആംആദ്മി പാർട്ടിയെയും പാർട്ടി തലവൻ അരവിന്ദ് കേജ്‍രിവാളിനെയും രൂക്ഷമായി വിമർശിച്ച നഡ്ഡ ഡൽഹിയെ ഇത്തരം ആളുകളാണു നയിക്കുന്നതെന്നതു നാണക്കേടാണെന്നും കൂട്ടിച്ചേർത്തു. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, ഡൽഹി ബിജെപി അധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ദക്ഷിണേന്ത്യൻ ആർക്കിടെക്ചർ ശൈലിയിൽ നിർമിക്കുന്ന 4 നില മന്ദിരത്തിന്റെ നിർമാണം 18 മാസത്തിനകം പൂർത്തിയാക്കാനാണു പദ്ധതി. 825 ചതുരശ്ര മീറ്റർ സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 30,000 ചതുരശ്രയടി വലുപ്പമുള്ള കെട്ടിടം ഉയരും. പാർക്കിങ് സൗകര്യം, കന്റീൻ, 300 പേർക്ക് ഇരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയം, ഓഫിസുകൾ എന്നിവയെല്ലാം പുതിയ കെട്ടിടത്തിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com