ADVERTISEMENT

ന്യൂഡൽഹി∙ യമുനാ നദിയിൽ ജലനിരപ്പ് വലിയ വ്യത്യാസമില്ലാതെ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര ജലകമ്മിഷൻ. കഴിഞ്ഞ ദിവസം വൈകിട്ട് ജലനിരപ്പ് അപകടനില കടന്നെങ്കിലും ഇന്നലെ രാവിലെയോടെ വീണ്ടും അപകടനിലയ്ക്കു താഴെയായി. എന്നാൽ, ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെ, ഷഹീൻ ബാഗിനു സമീപം ഒൻപതു വയസ്സുകാരനെ യമുനയിൽ കാണാതായി. കൂട്ടുകാരനോടൊപ്പം നദിയിൽ നീന്തുകയായിരുന്ന മുഹമ്മദ് അഹ്സാനാണ് മുങ്ങിത്താഴ്ന്നത്. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com