ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ കാർഷിക ശാസ്ത്ര അക്കാദമിയുടെ സമ്മേളനം ഒക്ടോബർ 10 മുതൽ 13 വരെ കൊച്ചിയിൽ നടക്കും. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ കാർഷിക രംഗത്തെ ഗവേഷകർ, കർഷകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളന നടത്തിപ്പിന്റെ വിശദാംശങ്ങൾ ഐസിഎആർ ഡയറക്ടർ ജനറൽ ഡോ.ഹിമാൻഷു പഥക്കും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസും ചർച്ച ചെയ്തു.

കാർഷിക മേഖലയിൽ വിദ്യാർഥികൾക്കു താൽപര്യം വർധിപ്പിക്കാൻ കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പാക്കുന്ന കാർഷിക മിത്രം പദ്ധതിയും 11നു ഡോ.പഥക്ക് ഉദ്ഘാടനം ചെയ്യും. കൃഷിവിജ്ഞാൻ കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ എറണാകുളത്തെ 10 സ്കൂളുകളിലെ 5000 വിദ്യാർഥികൾ ഭാഗമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com