പമ്പ ജലമേളയെ ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം

Mail This Article
×
ന്യൂഡൽഹി ∙ കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ പദ്ധതി കേന്ദ്ര ടൂറിസം – സാംസ്കാരിക മന്ത്രി ജി.കിഷൻ റെഡ്ഡിക്കു പമ്പ ബോട്ട് റെയ്സ് ക്ലബ് വർക്കിങ് പ്രസിഡന്റ് വിക്ടർ ടി.തോമസ് നൽകി. നീരേറ്റുപുറം പമ്പ ജലമേളയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുന്നതിനും വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുമായി പദ്ധതിയെ ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
നീരേറ്റുപുറം ഭാഗത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോഓർഡിനേറ്റർ ബിന്ദുമോൾ ജോസ് കുട്ടനാടും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.