ADVERTISEMENT

ന്യൂഡൽഹി∙ ഭൽസ്വ മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്നുള്ള 45 ലക്ഷം ടൺ മാലിന്യം എട്ടു മാസങ്ങൾക്കുള്ളിൽ സംസ്കരിച്ച് നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ പ്രഖ്യാപിച്ചു. 2024 മേയ് മാസത്തിനു മുൻപ് 45 ലക്ഷം ടൺ മാലിന്യം സംസ്കരിച്ച് നീക്കം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ പ്രദേശത്തെ 35 ഏക്കർ സ്ഥലം മാലിന്യമുക്തമാവും. ഈ സ്ഥലം മറ്റു പല പദ്ധതികൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും പറഞ്ഞു. ഭൽസ്വയിൽ‌ ഏകദേശം 72 ഏക്കറിലായി 65 ലക്ഷം ടൺ മാലിന്യങ്ങളാണ് കുന്നുകൂടി കിടക്കുന്നത്. ഇതുകൂടാതെ 2000 ടൺ മാലിന്യം പ്രതിദിനം കൂടുതലായി എത്തുന്നുണ്ട്. 

ലക്ഷ്യമിട്ടതിലും വേഗത്തിലാണ് മാലിന്യ നിർമാർജന പദ്ധതികൾ മുന്നേറുന്നതെന്നു മുഖ്യമന്ത്രി അറിയിച്ചു. ഡൽഹിയിലെ മാലിന്യ മലകളെന്ന് അറിയപ്പെടുന്ന ഭൽസ്വ, ഗാസിപ്പുർ, ഓഖ‍്‍ല എന്നിവിടങ്ങളെ മാലിന്യ മുക്തമാക്കുമെന്ന് മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പു വേളയിൽ എഎപി വാഗ്ദാനം നൽകിയിരുന്നു. ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാലിന്യ സംസ്കരണ നടപടികൾ ഊർജിതമാക്കിയിട്ടുള്ളത്. എന്നാൽ ഗാസിപ്പുർ, ഓഖ‍്‍ല മാലിന്യ മലകളിലെ മാലിന്യ സംസ്കരണ നടപടികൾ സ്തംഭിച്ചതായി ബിജെപി ആരോപിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ദേവ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com