ഗാന്ധി ജയന്തി: ശുചീകരണത്തിന് നേതൃത്വം നൽകി പ്രധാനമന്ത്രി

Mail This Article
×
ന്യൂഡൽഹി∙ ഗാന്ധി ജയന്തിയോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യമെങ്ങും ഒരു മണിക്കൂർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഫിറ്റ്നസ് പരിശീലകൻ അങ്കിത് ബയാൻപുരിയയ്ക്ക് ഒപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ശുചീകരണ പ്രവർത്തനങ്ങൾ. ശുചിത്വത്തിനു പുറമേ ആരോഗ്യത്തിലും ശ്രദ്ധ പതിപ്പിക്കുകയെന്നതാണ് സ്വച്ഛ–സ്വസ്ഥ ഭാരതത്തിന്റെ ആശയമെന്നും ശുചീകരണ പ്രവർത്തനങ്ങളുടെ വിഡിയോ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവച്ചു മോദി കുറിച്ചു.
പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര മന്ത്രിമാരും വിവിധ ബിജെപി നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അഹമ്മദാബാദിലും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ ഡൽഹിയിലും ശുചീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.