കൊലക്കേസ് പ്രതിയായ കുട്ടിക്കുറ്റവാളി അറസ്റ്റിൽ

Mail This Article
×
അമൻ വിഹാർ ∙ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ കുട്ടിക്കുറ്റവാളി പിടിയിൽ. കഴിഞ്ഞ ദിവസമാണ് അമൻ വിഹാറിൽ ആകാശ് (17) കുത്തേറ്റു മരിച്ചത്. സംഭവത്തിന് ശേഷം ഹരിയാനയിലെ സോനിപ്പത്തിലേക്ക് കടന്ന പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ് പിടികൂടി ഡൽഹിയിലെത്തിച്ചു. കവർച്ചയും അടിപിടിയും ഉൾപ്പെടെ 6 ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഒരു മാസം മുൻപാണ് ജുവനൈൽ ഹോമിൽ നിന്നു മോചിതനായത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.