ADVERTISEMENT

ന്യൂഡൽഹി∙ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിലെ പല സ്ഥലങ്ങളിലും നാളെയും മറ്റന്നാളും ശുദ്ധജല വിതരണം തടസ്സപ്പെടും.   കേശോപുരിലെ പ്രധാന പൈപ്പ് ലൈനും പീരാഗഡി ചൗക്കിലെ ലൈനും തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്താണ് അറ്റകുറ്റപ്പണി നടക്കുന്നതെന്ന് ഡൽഹി ജല ബോർഡ് (ഡിജെബി) അറിയിച്ചു. 

രോഹിണി സെക്ടർ 7,8,9,11,13,22,23,25, മധുബൻ ചൗക്ക്, മംഗോൾപുരി, സുൽത്താൻപുരി, പശ്ചിംവിഹാർ, മേജർ ഭൂപേന്ദർ സിങ് നഗർ, മഹാവീർ നഗർ, കൃഷ്ണ പാർക്ക്, ജനക്പുരിയും പരിസര പ്രദേശങ്ങളും എന്നിവിടങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുകയെന്ന് ഡിജെബി അധികൃതർ വ്യക്തമാക്കി.  ചില സ്ഥലങ്ങളിൽ ശുദ്ധജല വിതരണം പൂർണമായി മുടങ്ങും. മറ്റു ചില സ്ഥലങ്ങളിൽ കുറഞ്ഞ മർദത്തിലാവും ജല വിതരണമെന്ന് അധികൃതർ പറഞ്ഞു.

മുൻകൂട്ടി ജലം സംഭരിച്ചു വയ്ക്കണമെന്ന് ഡിജെബി അഭ്യർഥിച്ചു. ആവശ്യക്കാർക്ക് ടാങ്കറുകളിൽ ജലം എത്തിച്ചുനൽകും.ന്യൂ ഫ്രണ്ട്സ് കോളനിയിൽ പൈപ്പിലൂടെ മലിനജലം ലഭിക്കുന്നെന്ന പരാതി 48 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി അതിഷി പറഞ്ഞു.  ഇതുസംബന്ധിച്ച് ജല ബോർഡ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. മലിന ജലം വിതരണം ചെയ്തതിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com