ADVERTISEMENT

ന്യൂഡൽഹി ∙ എയിംസിലെ അടിയന്തര ചികിത്സാ വിഭാഗത്തിലെ (എമർജൻസി വിഭാഗം) കിടക്കയുടെ ദൗർലഭ്യം രാജ്യസഭയിൽ ചർച്ചയായി. 82 കിടക്ക മാത്രമുള്ളതെന്നും ഇവിടേക്ക് വരുന്ന നൂറുകണക്കിനു പേർ ദിവസവും ആശുപത്രിക്ക് പുറത്തുണ്ടെന്നും മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംപി വിവേക് തൻഖയാണ് ചൂണ്ടിക്കാട്ടിയത്. 

പ്രതികൂല സാഹചര്യത്തിൽ കയ്യി‍ൽ ബാഗുകളുമായി നിൽക്കുന്നവരിൽ ഏറെയും ഗുരുതര ചികിത്സാശ്രദ്ധ ആവശ്യമായവരാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും വിവേക് തൻഖ സർക്കാരിനോട് ആവശ്യപ്പെട്ടു. ഡൽഹിയിലെ മലയാളികൾ ഉൾപ്പെടെ ദീർഘകാലമായി ചൂണ്ടിക്കാട്ടുന്ന പ്രശ്നമാണിത്. ഇക്കാര്യത്തിൽ സഹായം തേടി ഒട്ടേറെ പേർ തങ്ങളെ സമീപിക്കാറുണ്ടെന്ന് കേരള എംപിമാരും സാക്ഷ്യപ്പെടുത്തുന്നു.

വിവേക് തൻഖ എംപി പറഞ്ഞത്:
ഡൽഹി എയിംസ് ഒരു സാധാരണ ആശുപത്രിയല്ല. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ചെലവും വിദഗ്ധ ഡോക്ടർമാരുടെ സേവനവും പ്രതീക്ഷിച്ചാണ് അടിയന്തര സാഹചര്യങ്ങളിൽ പലരും ഇവിടേക്ക് എത്തുന്നത്. വരുന്നവരിൽ, 82 പേർക്കെ ഇവിടെ കിടക്കയുള്ളു. ബാക്കി 250 പേർ പുറത്തുണ്ടാകും. ഒരുപക്ഷേ, പുറത്തു കാത്തു നിൽക്കുന്നവർക്കാകും കൂടുതൽ ഗുരുതരാവസ്ഥ. അവർക്ക് പരിഗണന കിട്ടില്ല. കോവിഡിന് ശേഷം രാജ്യത്ത് ആരോഗ്യപ്രതിസന്ധി കൂടി വരികയാണ്. എയിംസിന്റെ സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ ശ്രദ്ധിക്കണം. 

ഏറെ നാളായുള്ള പ്രശ്നം
എയിംസിലെ എമർജൻസി വിഭാഗവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട വിഷയം ശരിയാണ്. കുറേ നാളായുള്ള പ്രശ്നമാണിത്. അടിയന്തരമായി എത്തുന്ന രോഗികളെ പലപ്പോഴും സ്ട്രെചറിൽ ക്യൂവിൽ കിടത്തേണ്ട സാഹചര്യമുണ്ട്. എല്ലാ എമർജൻസി കേസുകളും എടുക്കണമെന്ന് ചട്ടപ്രകാരം നിർബന്ധമില്ലാത്തതിനാൽ പലരെയും പറഞ്ഞുവിടാറുമുണ്ട്. എമർജൻസി കേസുകൾ പരിഗണിക്കുന്ന സഫ്ദർജങ് ആശുപത്രി അടുത്തുള്ളതു കൊണ്ടു കൂടിയാണിത്. സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിൽ പെടുന്നതു കൊണ്ടു തന്നെ എമർജൻസി ചികിത്സ ലഭ്യമാക്കുന്ന കാര്യത്തിൽ എയിംസ് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നത് വസ്തതുയാണ്’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com