ADVERTISEMENT

500 രൂപ ബാലൻസ് ഉള്ളപ്പോൾ ഡൽഹി മെട്രോ സ്മാർട് കാർഡ് ഒടിഞ്ഞുപോയെന്നു കരുതുക. പഴയ കാർഡിലെ തുക എളുപ്പത്തിൽ പുതിയ കാർഡിലേക്കോ ബന്ധുക്കളുടെ സ്മാർട് കാർഡിലേക്ക് മാറ്റാനോ സൗകര്യമുണ്ട്.

∙എങ്ങനെ?
കാർഡ് പ്രവർത്തിക്കാതിരിക്കുകയോ ഘടനാപരമായ തകരാറുണ്ടാവുകയോ ചെയ്താൽ മെട്രോ സ്റ്റേഷനിലെ കസ്റ്റമർ കെയർ സെന്ററിനെ സമീപിക്കുക. അവിടെ ഈ കാർഡ് നിക്ഷേപിക്കണം. കാർഡ് ഒടിഞ്ഞെങ്കിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചശേഷം വേണം ചെല്ലാൻ.

∙ കയ്യിൽ മറ്റൊരു കാർഡ് ഉണ്ടെങ്കിൽ
കേടായ കാർഡും പ്രവർത്തനക്ഷമമായ കാർഡും കൗണ്ടറിൽ നൽകുക. നിക്ഷേപിക്കുന്ന കാർഡിന് ഘടനാപരമായ കേടുപാടുണ്ടെങ്കിൽ അതിലെ ബാലൻസ് പ്രവർത്തനക്ഷമമായ കാർഡിലേക്ക് മാറ്റാനുള്ള നടപടി മെട്രോ ജീവനക്കാർ ആരംഭിക്കും. കാർഡിന്റെ സെക്യൂരിറ്റി തുകയായ 50 രൂപ തിരികെ ലഭിക്കില്ല.

'Unreadable Card Receipt Book' എന്ന രസീത് ബുക്കിൽ പേര്, മൊബൈൽ നമ്പർ, കാർഡുകളുടെ നമ്പറുകൾ എന്നിവ എഴുതി ഒപ്പിടണം. രസീതിന്റെ പകർപ്പ് ലഭിക്കും. പ്രവർത്തനക്ഷമമായ കാർഡ് തിരികെ നൽകും. 5 ദിവസത്തിനു ശേഷം ഈ കാർഡ് മെട്രോ സ്റ്റേഷനിലുള്ള ആഡ് വാല്യു മെഷീനിൽ (എവിഎം) ടോപ് അപ് ചെയ്യുമ്പോൾ തുക കാർഡിലെത്തും.

കാർഡിനു ഘടനാപരമായ തകരാറില്ലെങ്കിൽ 50 രൂപ കൗണ്ടറിൽ വച്ചു തന്നെ തിരികെ ലഭിക്കും.

∙ പകരം കാർഡ് ഇല്ലെങ്കിൽ
കേടുപാട് സംഭവിച്ച കാർഡ് നൽകി 150 രൂപ നൽകുക. നിങ്ങൾക്കായി പുതിയ കാർഡ് ഇഷ്യു ചെയ്യും. ഇതിലേക്കായിരിക്കും പഴയ ബാലൻസ് എത്തുക. കാർഡിനു ഘടനാപരമായ തകരാറില്ലെങ്കിൽ 100 രൂപ നൽകിയാൽ മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com