ADVERTISEMENT

ന്യൂഡൽഹി ∙ കൊടും ശൈത്യത്തിൽ തണുത്തുവിറച്ച് ഡൽഹി. ഇന്നും കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏറ്റവും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രിയുമായിരിക്കും. അടുത്ത 4 ദിവസം കൂടി ഇതേ കാലാവസ്ഥ തുടരുമെന്നാണു മുന്നറിയിപ്പ്.നഗരത്തിന്റെ പല ഭാഗത്തും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

124 വിമാനങ്ങൾ  വൈകി
കനത്ത മൂടൽമഞ്ഞ് മൂലം ഇന്നലെയും ട്രെയിൻ ഗതാഗതം സ്തംഭിച്ചു. ഡൽഹിയിൽ നിന്നു യാത്ര ആരംഭിക്കുന്നതും ഇതുവഴി കടന്നുപോകുന്നതുമായ 24 ട്രെയിനുകൾ വൈകിയെന്ന് റെയിൽവേ അറിയിച്ചു. രാജ്യാന്തര വിമാനത്താവളത്തിനു പരിസരത്ത് ദൂരക്കാഴ്ച പരിധി 100 മീറ്ററിൽ താഴെയായിരുന്നു. 124 വിമാനങ്ങൾ വൈകി. മൂടൽമഞ്ഞ് കാരണം രാവിലെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

വായുവും വഷളായി
തണുപ്പ് കൂടിയതോടെ വായു മലിനീകരണവും രൂക്ഷമായി തുടരുകയാണ്. ശരാശരി വായുനിലവാരം ഇന്നലെ 348 ആയിരുന്നു. 

വൈദ്യുതി  ഉപഭോഗം കൂടി
ലോഡ് ഡെസ്പാച് സെന്റർ നൽകിയ വിവരം അനുസരിച്ച് തണുപ്പ് കൂടിയതോടെ വൈദ്യുത ഉപഭോഗം കഴിഞ്ഞ ദിവസം 5,611 മെഗാവാട്ട് ആയി വർധിച്ചു. ഇലക്ട്രിക് ഹീറ്ററുകളുടെയും വെള്ളം ചൂടാക്കുന്ന ഉകരണങ്ങളുടെയും ഉപയോഗം വർധിച്ചതാണ് പ്രധാന കാരണം.

റിപ്പോർട്ട് തേടി ഹരിത ട്രൈബ്യൂണൽ
ന്യൂഡൽഹി ∙ വായു മലിനീകരണം രൂക്ഷമായതോടെ ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണു നടപടി. റിപ്പോർട്ട് 4 ആഴ്ചയ്ക്കുള്ളിൽ നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com