ADVERTISEMENT

ന്യൂഡൽഹി∙ ശൈത്യം അതിരൂക്ഷമായി തുടരുന്നതിനിടെ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആയ നഗറിൽ ഇന്നലെ രാവിലെ 3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ദേശീയ തലസ്ഥാന മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഏറ്റവും കുറഞ്ഞ താപനില 3.9 ഡിഗ്രി സെൽഷ്യസായിരുന്നു. മൂടൽമഞ്ഞ് കാരണം  18 ട്രെയിനുകൾ 6 മണിക്കൂറിലേറെ വൈകിയാണു പുറപ്പെട്ടത്. രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളും വൈകി. രാവിലെ 9 ന് പോലും ഡൽഹിയിലെ ശരാശരി വായു നിലവാരം 365 ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com