വായു മലിനീകരണം: ഡൽഹിയിൽ നിയന്ത്രണം പിൻവലിച്ചു

Mail This Article
×
ന്യൂഡൽഹി∙ അത്യാവശ്യമല്ലാത്ത നിർമാണ പ്രവർത്തനങ്ങൾക്കും ബിഎസ് 3 പെട്രോൾ, ബിഎസ് 4 ഡീസൽ വാഹനങ്ങൾക്കും ഏർപ്പെടുത്തിയ വിലക്ക് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് പറഞ്ഞു. അതേസമയം, ഇന്നലെ ശരാശരി വായു നിലവാരം 316 ആയിരുന്നു. വരും ദിവസങ്ങളിൽ വായു നിലവാരം മെച്ചപ്പെടുമെന്നാണു കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.