ADVERTISEMENT

ഗാസിപ്പുർ∙ ഗാസിപ്പുർ മാലിന്യ മലയിൽ തീപിടിത്തമുണ്ടായി. രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മാലിന്യക്കൂമ്പാരത്തിനു തീപിടിച്ച സംഭവത്തിൽ ആം ആദ്മി സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി. കഴിഞ്ഞ വർഷം ഡിസംബർ 31നു മുൻപ് ഗാസിപ്പുരിലെ മാലിന്യം നീക്കം ചെയ്യുമെന്ന് എഎപി സർക്കാർ വാഗ്ദാനം ചെയ്തിരുന്നതാണ്. ഇതു പാലിച്ചില്ല. ഇപ്പോൾ വിഷപ്പുക ശ്വസിച്ചു പരിസരവാസികളുടെ ജീവൻ അപകടത്തിലായെന്നും ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com