യുവാവിനെ കുത്തിക്കൊന്നു; ഒരാൾ അറസ്റ്റിൽ
Mail This Article
×
ന്യൂഡൽഹി∙ ഇന്ത്യാ ഗേറ്റിനു സമീപം ഐസ്ക്രീം വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തി. പ്രഭാകർ (25) എന്ന യുവാവാണു മരിച്ചത്. രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ട് ആളുകൾ വിവരമറിയിച്ചാണ് പൊലീസെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവം നടന്ന് 8 മണിക്കൂറിനുള്ളിൽ, പ്രഭാതിനെ കൊലപ്പെടുത്തിയ അജയ് എന്നയാളെ അറസ്റ്റ് ചെയ്തെന്ന് ഡിസിപി ദേവേഷ് മഹ്ല പറഞ്ഞു. പ്രഭാതിനും അജയിക്കും ഒരു പെൺകുട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.