ADVERTISEMENT

ഫോണിൽ ദിവസവും ഒട്ടേറെ തട്ടിപ്പ് കോളുകളും മെസേജുകളും ലഭിക്കാറുണ്ടോ? ഈ നമ്പറുകൾ ഫോണിൽ ബ്ലോക് ചെയ്യുന്നതിനൊപ്പം ഇനി കേന്ദ്ര ടെലികോം വകുപ്പിനെ കൂടി അറിയിക്കാം. കൃത്യമായി റിപ്പോർട്ട് ചെയ്താൽ ഈ നമ്പറുകൾ സർക്കാർ റദ്ദാക്കും. ഭാവിയിൽ ഈ നമ്പറുപയോഗിച്ച് തട്ടിപ്പുകാരന് ആരെയും ബന്ധപ്പെടാൻ കഴിയില്ല.

ടെലികോം വകുപ്പിന്റെ സഞ്ചാർ സാഥി പോർട്ടലിലൂടെയാണ് ഇത് സർക്കാരിനെ അറിയിക്കേണ്ടത്. 3 മാസത്തിനിടെ 28,412 പരാതികളാണ് ഇങ്ങനെ സമർപ്പിച്ചിരിക്കുന്നത്. 8,272 മൊബൈൽ കണക‍്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തു.

എങ്ങനെ?
∙ sancharsaathi.gov.in/sfc എന്ന ലിങ്കിൽ പരാതി റജിസ്റ്റർ ചെയ്യാം.

∙ തട്ടിപ്പ് കോൾ ഏതു വഴിയാണ് ലഭിച്ചതെന്ന് മീഡിയ എന്നതിനു താഴെ (Call/SMS/Whatsapp) തിരഞ്ഞെടുക്കാം.

∙ ഏത് തരം തട്ടിപ്പിനു ശ്രമമാണ് നടന്നതെന്ന് 'Suspected Fraud Communication Category'യിൽ തിരഞ്ഞെടുക്കാം (ഉദ: വ്യാജ കസ്റ്റമർകെയർ)

∙ സ്ക്രീൻഷോട്ട്, എസ്എംഎസ്/കോൾ ലഭിച്ച സമയം, പരാതിയുടെ വിവരങ്ങൾ, പേര് തുടങ്ങിയവ നൽകുക.

∙ കോൾ/മെസേജ് ലഭിച്ച നമ്പർ നൽകി അതിൽ വരുന്ന ഒടിപി സബ്മിറ്റ് ചെയ്ത് നടപടിക്രമം പൂർത്തിയാക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com