ADVERTISEMENT

ന്യൂഡൽഹി ∙ കേരള ഹൗസിലെ സമൃദ്ധി കന്റീൻ ഉൾപ്പെടെയുള്ള താഴത്തെ നിലയിലെ കേന്ദ്രീകൃത എയർ കണ്ടിഷനിങ് (എസി) സംവിധാനം പ്രവർത്തിക്കുന്നില്ല. വേനൽക്കാലം കടുത്തതോടെ ഡൽഹിയിൽ താപനില 47 ഡിഗ്രിക്കു മുകളിലാണ്. എന്നാൽ, കഴിഞ്ഞ സെപ്റ്റംബറിൽ തകരാറിലായ ഇവിടത്തെ എസി ഇതുവരെ നന്നാക്കിയിട്ടില്ല. കേരളാ വിഭവങ്ങളുടെ രുചി ആസ്വദിക്കാനെത്തുന്നവർ കൊടും ചൂട് സഹിച്ചിരുന്ന് ഭക്ഷണം കഴിക്കേണ്ട അവസ്ഥയാണ്. ഉച്ചയൂണിനു ടോക്കൺ നൽകുന്ന ബിൽ കൗണ്ടർ പ്രവർത്തിക്കുന്ന ഹാളിലും എസിയില്ല. സമീപത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെ നിന്നാണു പതിവായി ഭക്ഷണം കഴിക്കുന്നത്. നാട്ടിൽ അവധിക്കാലമായതിനാൽ, കേരളത്തിൽ നിന്നു ഡൽഹി സന്ദർശിക്കാനെത്തിയവരുടെ തിരക്കുമുണ്ട്. 

വർഷങ്ങളായി ഡൽഹിയിൽ താമസിക്കുന്നു. പല സംസ്ഥാനങ്ങളുടെയും ഭവനുകളിൽ ഭക്ഷണം കഴിക്കാൻ പോകാറുണ്ട്. കേരള ഹൗസിൽ മാത്രമാണ് പല കാര്യങ്ങളിലും ഇത്ര അലംഭാവം കണ്ടിട്ടുള്ളത്. ആസ്വദിച്ച് ഭക്ഷണം കഴിക്കാനാണ് ആളുകൾ കേരള ഹൗസ് പോലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഈ ഉഷ്ണകാലത്ത് പോലും എസി കൃത്യമായി പ്രവർത്തിക്കാത്തത് വലിയ കഷ്ടമാണ്.

ഏറെ നേരം കാത്തുനിന്ന് ടോക്കണെടുത്ത ശേഷം കന്റീനിലേക്ക് കയറുമ്പോഴേക്കും ചൂട‌് കാരണം മടുത്തിട്ടുണ്ടാകുമെന് പതിവായെത്തുന്നവർ പറയുന്നു.കന്റീനിലിരുന്ന് കഴിക്കാൻ 52 സീറ്റുകളുണ്ട്. അകത്ത് 5 ഫാനുകളുണ്ടെങ്കിലും ഡൽഹിയിലെ ചൂടിനെതിരെ പൊരുതാൻ ആ കാറ്റ് പോരാ. ഇപ്പോൾ കന്റീനിന്റെ ജനലുകൾ തുറന്ന് കർട്ടൻ ഉയർത്തിവച്ചിരിക്കുകയാണ്. എസി പ്രവർത്തിക്കാത്തത് സന്ദർശകർക്കെന്ന പോലെ ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ പതിവായി കേരള ഹൗസിൽ പോകാറുണ്ട്. അടുത്തയിടെയാണ് അവിടെ ഭക്ഷണത്തിന് നിരക്കു കൂട്ടിയത്. അതിനനുസരിച്ചുള്ള സൗകര്യങ്ങൾ കൂടി ഏർപ്പെടുത്താൻ അധികൃതർ ഉത്തരവാദിത്തം കാണിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com