ADVERTISEMENT

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മെട്രോ ട്രെയിനിൽ യാത്ര ചെയ്തും സഹയാത്രികരോടു തിരഞ്ഞെടുപ്പു വിശേഷങ്ങൾ പങ്കു വച്ചും രാഹുൽ ഗാന്ധി. നോർത്ത് ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർഥി കനയ്യ കുമാറിനൊപ്പമായിരുന്നു രാഹുലിന്റെ മെട്രോ യാത്ര. അപ്രതീക്ഷിതമായി രാഹുലിനെ കണ്ട യാത്രക്കാരും അമ്പരന്നു. യാത്രക്കാർക്ക് ഒപ്പമുണ്ടായിരുന്ന കുട്ടികളെ ലാളിച്ചും സെൽഫി എടുത്തും യാത്രക്കാരെ നിരാശപ്പെടുത്താതെ‌യും രാഹുൽ യാത്ര പൂർത്തിയാക്കി.

'ഡൽഹിയിലെ ജനങ്ങൾക്കൊപ്പം മെട്രോയിൽ യാത്ര ചെയ്തു. പൊതു ഗതാഗതത്തിനു മെട്രോ ഇത്രയേറെ പ്രയോജനപ്പെട്ടു എന്നതിൽ ഏറെ സന്തോഷമുണ്ട്– രാഹുൽ പറഞ്ഞു. നിങ്ങൾക്കൊപ്പം, നിങ്ങൾക്കു നടുവിൽ എന്ന അ‌ടിക്കുറിപ്പുമായി കനയ്യ കുമാറും രാഹുലിനൊപ്പം യാത്ര ചെയ്യുന്ന ചിത്രങ്ങൾ എക്സിൽ പങ്കു വച്ചു. മംഗോൾ പുരിയിൽ നിന്ന് പീതംപുര വരെയായിരുന്നു ‍പ്രചാരണം അവസാനിക്കുന്ന ദിവസം രാഹുലിന്റെ മെ‌ട്രോയാത്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com