ADVERTISEMENT

ന്യൂഡൽഹി∙ കത്തുന്ന വേനൽച്ചൂടിനിടെ നടന്ന വോട്ടെടുപ്പിൽ ഡൽഹിയിൽ 57.91 ശതമാനം പോളിങ്ങെന്ന് പ്രാഥമിക കണക്കുകൾ. 2014, 2019 തിരഞ്ഞെടുപ്പുകളെക്കാൾ കുറഞ്ഞ പോളിങ് ശതമാനമാണിത്. 2019ൽ 60.06 ശതമാനവും 2014ൽ 65.01 ശതമാനവുമായിരുന്നു പോളിങ്. ഇന്നലെ രാത്രി 12.30 വരെയുള്ള കണക്കാണിത്. അന്തിമ കണക്കിൽ വ്യത്യാസം വരാം. പോസ്റ്റൽ വോട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

വ്യാഴാഴ്ച പൊതു അവധിയായിരുന്നതിനാൽ വാരാന്ത്യത്തിൽ കൂട്ട അവധിയെടുത്ത് പലരും ‍ഡൽഹി വിട്ടിരുന്നു. ചൂടിനു പുറമേ ഇതും പോളിങ് ശതമാനത്തെ പ്രതികൂലമായി ബാധിച്ചു. മയൂർവിഹാർ, വികാസ്പുരി, ദ്വാരക, ദിൽഷാദ് ഗാർഡൻ, മെഹ്റോളി എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകളിലാണ് മലയാളി വോട്ടർമർ കൂടുതൽ എത്തിയത്. ഫരീദാബാദ്, ഗുരുഗ്രാം അടക്കം 10 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന ഹരിയാനയിൽ പോളിങ് 61.16 ശതമാനമാണ്.

ഡൽഹി പോളിങ് ശതമാനം

2004: 47.09%
2009: 51.86%
2014: 65.01%
2019: 60.06%
2024:  57.91%

ഒറ്റനോട്ടത്തിൽ

∙  ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ ലോക്സഭാ മണ്ഡലം നോർത്ത് ഈസ്റ്റ് ഡൽഹി, 62.87%. ഏറ്റവും കുറവ് ന്യൂഡൽഹിയിൽ,  53.86%. 2019ലും ന്യൂഡൽഹി പിന്നിലായിരുന്നെങ്കിലും, 56.91 % പോളിങ് നടന്നിരുന്നു. ബിജെപി സ്ഥാനാർഥി ബാസുരി സ്വരാജും എഎപി സ്ഥാനാർഥി സോമനാഥ് ഭാരതിയും ഏറ്റുമുട്ടുന്ന മണ്ഡലമാണിത്.

∙ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം ശീലംപുർ (68.68%). ഏറ്റവും കുറവ് കരോൾബാഗ് (49.56%).

വോട്ടിങ് ശതമാനം: കൂടുതലും കുറവും

(ഓരോ ലോക്സഭാ മണ്ഡലത്തിലും പോളിങ് ശതമാനം ഏറ്റവും കൂടുതലും ഏറ്റവും കുറവുമുള്ള നിയമസഭാ മണ്ഡലങ്ങൾ)

∙ ചാന്ദ‍്നി ചൗക്ക്: മത്തിയ മഹൽ (67.18%), ആദർശ് നഗർ (53.76%)
∙ നോർത്ത് ഈസ്റ്റ് ഡൽഹി: ശീലംപുർ (68.68%), തിമർപുർ (54.58%)
∙ ഈസ്റ്റ് ‍ഡൽഹി: ത്രിലോക്പുരി (63.24%), ഓഖ്‍ല (51.04%)
∙ ന്യൂഡൽഹി: ഗ്രേറ്റർ കൈലാഷ് (56.17%), കരോൾബാഗ് (49.56%)

∙ നോർത്ത് വെസ്റ്റ് ഡൽഹി: രോഹിണി (62.59%), സുൽത്താൻപുർ മജ്റ (52.6%)
∙ വെസ്റ്റ് ഡൽഹി: മദിപുർ (61.77%), ദ്വാരക (55.23%)
∙ സൗത്ത് ഡല്‍ഹി: പാലം (60.1%), മെഹ്റോളി (51%)
∙ ഗുരുഗ്രാം: ഫിറോസ്പുർ ജിർക, ബാവൽ (63%), ബാദ്ഷാപുർ (45.5%)
∙ ഫരീദാബാദ്: ഹാതിൻ (65.1%), ബട്കൽ (43%)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com