ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാധ്‌രയുടെ മകൾ മിറായ വാധ്‌ര ഡൽഹിയിൽ കന്നിവോട്ട് രേഖപ്പെടുത്തി.   പ്രിയങ്ക‌യ്ക്കും റോബർട്ട് വാധ്‌‌രയ്ക്കും സഹോദരൻ റെയ്ഹാനുമൊപ്പമാണ് ലോധി റോഡിലെ പോളിങ് ബൂത്തിൽ മിറായ വോട്ട് ചെയ്യാനെത്തിയത്. 'മാറ്റങ്ങളുണ്ടാക്കേണ്ടത് യുവാക്കളാണ്. വോട്ടു ചെയ്യാനുള്ള അവസരം ആരും പാഴാക്കരുത്' – കന്നിവോട്ട് ചെയ്ത ശേഷം മിറായ പറഞ്ഞു. റെയ്ഹാൻ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു. 'ഡൽഹിയിൽ കൊടും ചൂടാണ്. പക്ഷേ, അഞ്ചു വർഷത്തിലൊരിക്കൽ വോട്ട് ചെയ്യാൻ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തരുത്'– വോട്ട് ചെയ്ത ശേഷം റെയ്ഹാൻ പറഞ്ഞു. 2.52 ലക്ഷം കന്നി വോട്ടർമാരാണ് ഇത്തവണ ഡൽഹിയിൽ ഉണ്ടായിരുന്നത്.  തൊഴിലവസരങ്ങൾക്കും മികച്ച വിദ്യാഭ്യാസ നിലവാരത്തിനും വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയതെന്നു മലയാളികൾ ഉൾപ്പെടെയുള്ള കന്നി വോട്ടർമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com