ADVERTISEMENT

അലനല്ലൂർ∙കാര പാലത്തിന് സമീപം വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായി.ഇന്നലെ മാത്രം രണ്ട് വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടത്. ഉണ്ണിയാൽ ഭാഗത്ത് നിന്നും അലനല്ലൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങളാണ് ഇന്നലെ അപകടത്തിൽ പെട്ടത്.റോഡിന്റെ വശത്ത് ഭിത്തിയില്ലാത്തതിനാൽ ഇറക്കത്തിൽ നിയന്ത്രണം വിടുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് മറിയുകയാണ് പതിവ്.

ഇന്നലെ രാവിലെ 10ന് ഭീമനാട് ഭാഗത്തേക്ക് പോകുന്ന ഓട്ടോ താഴ്ച്ചയിലേക്കു മറിഞ്ഞെങ്കിലും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോ മുഴുവനായി തകർന്നിട്ടുണ്ട്.   വൈകുന്നേരം ആറ് മണിയോടെ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് ഇറങ്ങി മരത്തിലിടിച്ചാണു നിന്നത്. റോഡരികിൽ ഭിത്തികെട്ടി അപായ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com