ADVERTISEMENT

പാലക്കാട്∙ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ ജില്ലയിൽ വിതരണം തുടങ്ങി. സർക്കാർ നിർദേശങ്ങളും മുൻകരുതലുകളും പാലിക്കാതെ റേഷൻ കടകളിൽ വൻ തിരക്കായിരുന്നു. ഒടുവിൽ ടോക്കൺ സമ്പ്രദായവും ക്രമീകരിച്ചാണ് തിരക്ക് നിയന്ത്രിച്ചത്.  0,1 നമ്പറുകളിൽ അവസാനിക്കുന്ന റേഷൻകാർഡ് ഉടമകളെക്കൂടാതെ മറ്റുള്ളവരും കടകളിൽ എത്തി. ഒരു റേഷൻ കടയിൽ ശരാശരി 1000 കാർഡ് ഉടമകളുണ്ടെങ്കിൽ ഇതിൽ 0, 1 നമ്പറിലുള്ള കാർഡ് ഉടമകൾ മാത്രം വന്നാൽ തന്നെ 200 പേരെത്തും. 

 ഇവരെ കൂടാതെ മറ്റുള്ളവരും കൂടിയെത്തുമ്പോൾ 300 പേരെങ്കിലും ഒരു കടയിലെത്തും. ഇതാണ് തിരക്കിന് കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു. 

 പല സ്ഥലങ്ങളിലും പൊലീസും ജനപ്രതിനിധികളും കടകളിൽ എത്തിയിരുന്നു. 15 കിലോ സൗജന്യ അരിയുടെ പേരിൽ പലയിടത്തും പ്രതിഷേധമുണ്ടായി. മുൻഗണനാ വിഭാഗത്തിൽപ്പെട്ട പിങ്ക് കാർഡിലെ ഗുണഭോക്താക്കളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയതെന്ന്‌ വ്യാപാരികൾ പറഞ്ഞു. 

ഈ കാർഡിലെ അംഗങ്ങൾക്ക് 4 കിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ലഭിക്കുക. കുടുംബത്തിൽ എത്ര അംഗങ്ങളുണ്ടോ അത്രയും ആളുകൾക്കും ഈ അളവ് ലഭിക്കും. ഇതു പറഞ്ഞു മനസ്സിലാക്കിയാണ് പല സ്ഥലങ്ങളിലും വിതരണം നടത്തിയത്. ജില്ലയിൽ 943 റേഷൻ കടകളിലൂടെ ഇന്നലെ തന്നെ ആയിരക്കണക്കിനു ആളുകൾ റേഷൻ വാങ്ങി.  

പാലക്കാട് താലൂക്കിലൊഴികെ എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിനു സ്റ്റോക്കുണ്ട്. പാലക്കാട് താലൂക്കിലെ കടകളിൽ ഇന്നു സ്റ്റോക്കെത്തിയില്ലെങ്കിൽ വരും ദിവസത്തെ വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.  എന്നാൽ, ഇന്നു തന്നെ സ്റ്റോക്ക് എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. വെള്ള, നീല കാർഡുകൾക്ക് 15 കിലോ ഭക്ഷ്യധാന്യം ലഭിക്കും. എല്ലാ ഉപഭോക്താക്കളും കാർഡ് നമ്പർ അനുസരിച്ച് സമയക്രമം പാലിച്ചെത്തിയാൽ വിതരണം സുഗമമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com