ADVERTISEMENT

വടക്കഞ്ചേരി ∙ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതോടെ മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപാത നിർമാണം തുടങ്ങി.  പാലക്കാട്, തൃശൂർ ജില്ലാ കലക്ടർമാരുടെ അനുമതിയോടെയാണു ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ പണികൾ തുടങ്ങിയത്. ഇന്നലെ മലയോരത്തെ വിവിധ മേഖലകളിൽനിന്നു 50 ലോഡ് മണ്ണ് എത്തിച്ചു.

മേൽപാത മണ്ണിട്ട് ഉയർത്തി വശങ്ങളിൽ ഇന്റർലോക്കും ഇഷ്ടികയും കനം കുറഞ്ഞ ഇരുമ്പ്, പ്ലാസ്റ്റിക് പാളികളും കൊണ്ട് ഉറപ്പിക്കുന്ന ജോലികളാണു നടക്കുന്നത്.   ഇന്നു മുതൽ കുതിരാൻ തുരങ്കത്തിനു മുകളിലെ അപകടകരമായ മരങ്ങൾ വെട്ടിനീക്കുന്ന പണികളും തുടങ്ങുമെന്നു നിർമാണ കമ്പനിയായ കെഎംസി അധികൃതർ അറിയിച്ചു. മഴയ്ക്കു മുൻപേ വടക്കഞ്ചേരി മേൽപാലത്തിന്റെയും കുതിരാൻ ഇടതു തുരങ്കത്തിന്റെയും നിർമാണം പൂർത്തിയാക്കാനാണു നീക്കം.

വടക്കഞ്ചേരി മുതൽ മണ്ണുത്തി വരെയുള്ള തകർന്ന ഭാഗങ്ങളും നന്നാക്കും. ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണവും ജോലി സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജോലിക്കാർ മാസ്ക് ധരിക്കണമെന്നും നിശ്ചിത അകലം പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗിച്ചു കൈ വൃത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ചുവട്ടുപാടത്തുള്ള 2 ക്യാംപുകളിലാണു താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com