ADVERTISEMENT

വണ്ടിത്താവളം ∙ അഗ്നിരക്ഷാ സേന തുണയായി, മയിൽസ്വാമിക്കും കുടുംബത്തിനും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഷെഡ്ഡായി. പട്ടഞ്ചേരി പഞ്ചായത്തിൽ കന്നിമാരിയിൽ തൊട്ടിച്ചിപ്പതി മയിൽസ്വാമിയും ഭാര്യയും 6 മക്കളുമടങ്ങുന്ന ആദിവാസി കുടുംബം താമസിക്കുന്ന ഓല മേഞ്ഞ ഷെഡ് ചിറ്റൂർ അഗ്നി രക്ഷാ സേനയും ജീവനക്കാരും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് പുനർനിർമിച്ചു നൽകുകയായിരുന്നു. 

മരുന്നെത്തിക്കുന്നതിനിടെയാണ് അഗ്നിരക്ഷാസേന കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയത്. തകർന്നുവീഴാറായ ഓലപ്പുരയിൽ 8 പേരടങ്ങുന്ന കുടുംബം താമസിക്കുന്ന ദയനീയാവസ്ഥ അസി. സ്റ്റേഷൻ ഓഫിസർ സജികുമാർ, ജില്ലാ അഗ്നിരക്ഷാ സേന മേധാവി അരുൺ ഭാസ്കർ എന്നിവരെ അറിയിക്കുകയും അവരുടെ നിർദേശപ്രകാരം വീട് നിർമിച്ചുനൽകാൻ തീരുമാനിക്കുകയുമായിരുന്നു. സിവിൽ ഡിഫൻസിലെ 23 അംഗങ്ങൾ ധനസഹായം നൽകി. സീനിയർ ഫയർ ഓഫിസർ എം. ഷാഫിയുടെ നേതൃത്വത്തിലായിരുന്നു നിർമാണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com