ADVERTISEMENT

ഷൊർണൂർ ∙ സുന്ദരന്മാർക്കും സുന്ദരികൾക്കും ഒരു നല്ല വാർത്ത. ഫെയ്സ് മാസ്ക് ധരിച്ചാലും ഇനി നിങ്ങളുടെ മുഖം കാണാം. ആളെ അറിയാം. സ്കൂൾ കുട്ടികളാണെങ്കിൽ‌ അവരുടെ ചിത്രം സഹിതമുള്ള മാസ്ക്കിൽ സ്കൂളും ക്ലാസും ഡിവിഷനും വിലാസവും വരെ കാണാം.  അന്തരിച്ച ചലച്ചിത്ര നടൻ ബാലൻ കെ. നായരുടെ മകൻ ആർ.ബി. അജയകുമാറാണു വ്യത്യസ്തമായ ഫെയ്സ്മാസ്ക്കിനു പിന്നിലെ മുഖം.

ധരിക്കുമ്പോൾ മുഖത്തിന്റെ കാഴ്ച മറയ്ക്കുന്ന ഭാഗം പ്രിന്റ് ചെയ്തു ചേർത്താണ് ആളെ അറിയുന്ന മാസ്ക് തയാറാക്കുന്നത്. സ്കിൻ ടോണിലെ അച്ചടി പെട്ടെന്നു തിരിച്ചറിയാനാകില്ല. വേണമെങ്കിൽ സ്വന്തം മുഖം പൂർണമായും പ്രിന്റ് ചെയ്ത് ചെയ്തുള്ള മുഖാവരണവുമാകാം. സ്കൂൾ കുട്ടികൾക്കു വേണ്ടിയുള്ള മാസ്ക്കിലാണു ചിത്രവും വിവരങ്ങളും ചേർക്കുന്നത്. സ്കൂൾ അധികൃതർക്കു മാസ്ക് ധരിച്ച കുട്ടിയെ ഇതിലൂടെ എളുപ്പത്തിൽ തിരിച്ചറിയാനാകും. 

മാസ്ക് ഇനി നിത്യ ജീവിതത്തിന്റെ ഭാഗമാകുമെന്ന തിരിച്ചറിവാണു പുതിയ രൂപകൽപന. വധൂ വരന്മാരുടെ ചിത്രം പതിച്ച വിവാഹ മാസ്ക്കിനും ആവശ്യക്കാരേറെ. ഷൊർണൂരിൽ വർഷങ്ങളായി ഡിജിറ്റൽ പ്രിന്റിങ് രംഗത്തു പ്രവർത്തിക്കുകയാണ് അജയൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com