ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ പുതുനഗരം കരിപ്പോട് സ്വദേശിയായ 47 വയസുകാരൻ ഉൾപ്പെടെ 5 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് എവിടെ നിന്നാണു രോഗം പടർന്നതെന്നു വ്യക്തമല്ല. അബുദാബിയിൽ നിന്നെത്തിയ 2 പേർക്കും ദുബായ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരായി ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 148 ആയി. 

കരിപ്പോട് സ്വദേശി ഉദര സംബന്ധമായ അസുഖത്തെത്തുടർന്ന് ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലാണു ചികിത്സ തേടിയത്. അവിടെനിന്നു വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ഇദ്ദേഹത്തെ ചികിത്സിച്ച 3 ഡോക്ടർമാരും 4 നഴ്സുമാരും നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇദ്ദേഹത്തിന് എവിടെനിന്നാണു രോഗം ബാധിച്ചതെന്ന് പരിശോധിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 

∙ മേയ് 25ന് ചെന്നൈയിൽ നിന്നെത്തിയ കൊപ്പം മണ്ണേങ്ങോട് സ്വദേശി (62) ∙ അബുദാബിയിൽ നിന്ന് മേയ് 17ന് എത്തിയ വലിയപാടം സ്വദേശി (35) ∙ എലപ്പുള്ളി നോമ്പിക്കോട് സ്വദേശി (47) ∙ മേയ് 17ന് ദുബായിൽ നിന്നെത്തിയ കപ്പൂർ സ്വദേശി (47) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com