കോഴിമുട്ടയ്ക്കും വാൽ; മുട്ട കാണാൻ സന്ദർശകരും..
Mail This Article
×
തച്ചനാട്ടുകര∙ കോഴിക്കു പുറമേ കോഴിമുട്ടയ്ക്കും വാൽ. ചെത്തല്ലൂർ തിരുത്തിൻമേൽ കൃഷ്ണൻകുട്ടിയുടെയും കുഞ്ഞിലക്ഷ്മിയുടേയും വീട്ടിലെ കോഴിയാണ് വിചിത്രമായ മുട്ടയിട്ടത്. തച്ചനാട്ടുകര പഞ്ചായത്തിൽ നിന്നാണ് പത്ത് കോഴിക്കുഞ്ഞുങ്ങളെ വീട്ടുകാർക്ക് ലഭിച്ചത്. എട്ട് എണ്ണവും ചത്തെങ്കിലും അതിലൊന്നാണ് വാലുള്ള കോഴി മുട്ട ഇടുന്നത്.
വീട്ടിൽ കുപ്പിയിൽ സൂക്ഷിച്ചിരിക്കുന്ന മുട്ട കാണാൻ സന്ദർശകരും ഒട്ടേറെ.. കാൽസ്യത്തിന്റെയോ പ്രോട്ടീനിന്റെയോ കുറവുമൂലമാകാം ഇങ്ങനെയൊരു മുട്ടയിടാൻ കാരണമെന്നും ഇത് സോഫ്റ്റ് ഷെൽ എഗ്ഗ് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും തച്ചനാട്ടുകര വെറ്ററിനറി ഡോക്ടർ ആനി നവോമി ഫിലിപ്പ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.