ADVERTISEMENT

പാലക്കാട്∙ സംസ്ഥാനത്തിനു പുറത്തുപേ‍ായി തിരിച്ചെത്തിയ ഒലവക്കേ‍ാട് വനം ഡിവിഷനിലെ ഐഎഫ്എസ് ഒ‍ാഫിസർ കേ‍ാവിഡ് പ്രതിരേ‍ാധചട്ടം പാലിച്ചതായി അധികൃതർ. മറിച്ചുള്ള ആശങ്കകൾ തെറ്റിദ്ധാരണ മൂലമെന്നും ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു. മറ്റു സംസ്ഥാനത്തു പേ‍ായി 7 ദിവസത്തിനകം തിരിച്ചെത്തുന്നവർക്കു ക്വാറന്റീൻ ആവശ്യമില്ല. ഒ‍ാഫിസർക്കു നേരത്തെ കേ‍ാവിഡ് ബാധിച്ചു സുഖപ്പെട്ടതാണ്. അത്തരക്കാർ വീണ്ടും പേ‍ാസിറ്റീവ് ആയ കേസുകളുമില്ല. ഒ‍ാഫിസർ 7 ദിവസത്തിനു മുൻപു തിരിച്ചെത്തിയതായി ഡിഎഫ്ഒ അറിയിച്ചു. 

അതേസമയം ഒ‍ാഫിസർ 28നു സംസ്ഥാനം വിട്ടശേഷം 8നു തിരിച്ചുവന്നതായുള്ള വിവരമനുസരിച്ചാണു നടപടി സ്വീകരിച്ചതെന്നു പുതുപ്പരിയാരം പിഎച്ച്സി അധികൃതർ പറഞ്ഞു. അതനുസരിച്ചു ക്വാറന്റീൻ നിർദേശിച്ചു. വിഷയം ചർച്ചയതേ‍ാടെ യാത്ര സംബന്ധിച്ചു ഇന്നലെയാണു രേഖകൾ ഹാജരാക്കിയത്. ജീവനക്കാരുടെ ആശങ്ക മാറ്റാൻ മേലധികാരികൾ നടപടി സ്വീകരിക്കണമെന്നും ആരേ‍ാഗ്യപ്രവർത്തകർ അറിയിച്ചു. ഡിഎഫ്ഒ അടക്കം 3 പേർക്കു കേ‍ാവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു രണ്ടുതവണയാണു ഡിവിഷൻ ഒ‍ാഫിസ് ജീവനക്കാർ ക്വാറന്റീനിൽ പേ‍ായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com