ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 268 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 179 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 49 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നെത്തിയ 32 പേരും വിദേശത്തു നിന്നെത്തിയ 8 പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു. 118 പേർക്കു രോഗമുക്തിയുണ്ട്.

കോവിഡ് പോസിറ്റീവ് 

യുഎഇ 4
∙ ശ്രീകൃഷ്ണപുരം (30) ∙ കുലുക്കല്ലൂർ (27) ∙ പട്ടാമ്പി (27) ∙ വിളയൂർ (57) സ്വദേശികൾ.
സൗദി അറേബ്യ 1
∙ ഓങ്ങല്ലൂർ സ്വദേശി (42)
ഖത്തർ 1
∙ മങ്കര സ്വദേശി (22)
ഒമാൻ 2
∙ ഓങ്ങല്ലൂർ (35) ∙ മങ്കര (33) സ്വദേശികൾ.
കർണാടക 11
∙ ശ്രീകൃഷ്ണപുരം സ്വദേശി (38) ∙ മങ്കര സ്വദേശികൾ (34 സ്ത്രീ, 42,33 ആൺ,13 പെൺകുട്ടി, 3 ആൺകുട്ടി) ∙ അമ്പലപ്പാറ സ്വദേശികൾ (15 പെൺകുട്ടി, 47 ആൺ) ∙ ചെർപ്പുളശ്ശേരി (34) ∙ എരിമയൂർ (44) ∙ അടക്കാപുത്തൂർ (23) സ്വദേശികൾ.
മഹാരാഷ്ട്ര 1
∙ ശ്രീകൃഷ്ണപുരം സ്വദേശി (29)

ബിഹാർ 2
∙ കടമ്പഴിപ്പുറത്തു ജോലിക്കെത്തിയ അതിഥി തൊഴിലാളികൾ (21,31)
ബംഗാൾ 1
∙ അതിഥി തൊഴിലാളി (25)
ഗുജറാത്ത് 1
∙ കരിമ്പുഴ സ്വദേശി (26)
തമിഴ്നാട് 15
∙ പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ 3 പേർ (5 ആൺകുട്ടി, 34,59 സ്ത്രീകൾ) ∙ ശ്രീകൃഷ്ണപുരം സ്വദേശികളായ 2 പേർ (16 പെൺകുട്ടി, 37 സ്ത്രീ) ∙വേലന്താവളം സ്വദേശി (17 പെൺകുട്ടി) ∙ കോഴിക്കോട് സ്വദേശി (34) ∙ കുഴൽമന്ദം സ്വദേശികളായ 4 പേർ (43,43 സ്ത്രീകൾ, 32,45 ആൺ) ∙ ഓങ്ങല്ലൂർ (30 സ്ത്രീ) ∙ പിരായിരി (23) ∙ മങ്കര (27 സ്ത്രീ) ∙ പാലക്കാട് (48) സ്വദേശികൾ.

ഉറവിടം വ്യക്തമല്ല 49

∙ ഓങ്ങല്ലൂർ സ്വദേശികളായ 2 പേ‍ർ (40, 29) ∙ പാലക്കാട് നഗരസഭാ പരിധിയിൽ 4 പേർ (32,40,46 ആൺ, 30 സ്ത്രീ) ∙ മലപ്പുറം സ്വദേശികളായ 2 പേർ (43,40) ∙ അഗളി (62 സ്ത്രീ) ∙ കൊഴിഞ്ഞാമ്പാറ (27) സ്വദേശികൾ ∙ എലപ്പുള്ളി സ്വദേശികളായ 2 പേർ (39 സ്ത്രീ,10 പെൺകുട്ടി) ∙ പറളി സ്വദേശികളായ 3 പേർ  (26,56,78) ∙ വാളയാർ സ്വദേശി (33) ∙ മങ്കര സ്വദേശി (58) ∙ കൊപ്പം സ്വദേശികളായ 3 പേർ (63,50,40 ആൺ) ∙ കണ്ണമ്പ്ര (36 സ്ത്രീ) ∙ പുതുനഗരം (23) സ്വദേശികൾ ∙ പട്ടാമ്പി സ്വദേശികളായ 2 പേർ (48,86) ∙ വടകരപ്പതി (40) ∙ പിരായിരി (27) ∙ പുതുപ്പരിയാരം (75 സ്ത്രീ) ∙ കൊടുവായൂർ സ്വദേശികളായ 5 പേർ (48,22,39,45) ∙ നല്ലേപ്പിള്ളി (50) ∙ തൃത്താല (38) ∙ പെരുവെമ്പ് (60) ∙ വടക്കഞ്ചേരി (35) ∙ കൊടുമ്പ് (57 സ്ത്രീ) ∙ കഞ്ചിക്കോട് (41) ∙ തമിഴ്നാട് (29) ∙ ആലത്തൂർ (69) ∙ കണ്ണാടി (51) ∙ നല്ലേപ്പിള്ളി (4 ആൺകുട്ടി) ∙ അലനല്ലൂർ (22 സ്ത്രീ) ∙ വിളയൂർ (50) ∙ അമ്പലപ്പാറ (55) ∙ കൊടുമ്പ് (48) ∙ കടമ്പഴിപ്പുറം (68) ∙ മാത്തൂർ (44) ∙ കേരളശ്ശേരി (68) സ്വദേശികൾ.

സമ്പർക്കം 179

∙ കുഴൽമന്ദം സ്വദേശികളായ 3 പേർ (3 ആൺകുട്ടി, 68 സ്ത്രീ, 34 ആൺ) ∙ മേപ്പറമ്പ് സ്വദേശികളായ 7 പേർ (17,15 ആൺകുട്ടികൾ,17,12 പെൺകുട്ടികൾ,18,21 ആൺ, 60 സ്ത്രീ) ∙ മങ്കര സ്വദേശികളായ 15 പേർ (9,15,10 ആൺകുട്ടികൾ, 38,72,52,27 ആൺ, 8,17 പെൺകുട്ടികൾ, 60,28,26,42,62,40 സ്ത്രീകൾ) ∙ കേരളശ്ശേരി സ്വദേശികളായ 6 പേർ (8,5 ആൺകുട്ടികൾ, 50,24,20,56 സ്ത്രീകൾ) ∙ പുതുക്കോട് സ്വദേശികളായ 8 പേ‍ർ (16 ആൺകുട്ടി, 64,39,27 ആൺ, 49,44,60,52 സ്ത്രീകൾ) ∙ പുതുശ്ശേരി സ്വദേശികളായ 3 പേർ (9 ആൺകുട്ടി, 7 പെൺകുട്ടി, 35 സ്ത്രീ) ∙ കല്ലേപ്പുള്ളി സ്വദേശികളായ 3 പേർ (7,14 പെൺകുട്ടികൾ,36 സ്ത്രീ)

∙ അഗളി (42 സ്ത്രീ) ∙ ചാലിശ്ശേരി (33) സ്വദേശികൾ ∙ കുലുക്കല്ലൂർ സ്വദേശികളായ 8 പേർ (3,5 പെൺകുട്ടികൾ, 8,13 ആൺകുട്ടികൾ, 41,38 ആൺ, 35,79 സ്ത്രീകൾ) ∙ കോട്ടോപ്പാടം സ്വദേശികളായ 6 പേർ (2,12 ആൺകുട്ടികൾ, 11 പെൺകുട്ടി, 50 ആൺ, 65, 29 സ്ത്രീകൾ) ∙ പട്ടാമ്പി സ്വദേശികളായ 3 പേർ (19 ആൺ, 26, 37 സ്ത്രീകൾ) ∙ പെരിങ്ങോട്ടുകുറുശ്ശി സ്വദേശികളായ 4 പേർ (35 ആൺ, 21 സ്ത്രീ, 8 ആൺകുട്ടി, 6 പെൺകുട്ടി) ∙ വിളയൂർ സ്വദേശി (72 സ്ത്രീ) ∙ ചന്ദ്രനഗർ സ്വദേശികളായ 2 പേർ (70 ആൺ, 48 സ്ത്രീ) ∙ വടകരപ്പതി സ്വദേശി (56) ∙ വണ്ടാഴി സ്വദേശികളായ 2 പേർ (30 സ്ത്രീ, 42 ആൺ)

∙ എരുത്തേമ്പതി സ്വദേശികളായ 2 പേർ (40 ആൺ, 66 സ്ത്രീ) ∙ പിരായിരി സ്വദേശികളായ 20 പേർ (1,10,8,11 ആൺകുട്ടികൾ, 25,65,38,33,38,54 ആൺ,13,8,7, പെൺകുട്ടികൾ, 47,75,34,49,33,23,28 സ്ത്രീകൾ) ∙ കൽമണ്ഡപം (43) ∙ തിരുനെല്ലായി (57) സ്വദേശികൾ ∙ പൊൽപ്പുളളി സ്വദേശികളായ (29 ആൺ, 40 സ്ത്രീ, 16 പെൺകുട്ടി) ∙ ഓങ്ങല്ലൂർ സ്വദേശികളായ 5 പേർ (23,58 ആൺ, 32,26 സ്ത്രീകൾ,16 പെൺകുട്ടി) ∙ ഒലവക്കോട് സ്വദേശി (5 ആൺകുട്ടി) ∙ കൊപ്പം സ്വദേശികളായ 3 പേർ (57 ആൺ,1 ആൺകുട്ടി, 14 പെൺകുട്ടി) ∙ ശ്രീകൃഷ്ണപുരം സ്വദേശികളായ 2 പേർ (22 ആൺ,18 സ്ത്രീ) ∙ തിരുവേഗപ്പുറ സ്വദേശികളായ 2 പേർ (48 സ്ത്രീ, 13 ആൺകുട്ടി) ∙ വടക്കന്തറ സ്വദേശികളായ 2 പേർ (75 സ്ത്രീ, 21ആൺ) ∙ കഞ്ചിക്കോട് (62) ∙ കൊടുമ്പ് (64)

∙ കാരാകുറുശ്ശി (40) ∙ കുത്തനൂ‍ർ (34) ∙ കണ്ണാടി (63 സ്ത്രീ) ∙ കുത്തനൂർ സ്വദേശി (34) ∙ കണ്ണാടി (63 സ്ത്രീ) ∙ എലവഞ്ചേരി (34) ∙ മണ്ണൂർ (32) ∙ കടമ്പഴിപ്പുറം (37) ∙ നല്ലേപ്പിള്ളി (34) ∙ ഇരട്ടക്കുളം (27) ∙ മാങ്കാവ് (29) ∙ മേലാർകോട് (48 സ്ത്രീ) ∙ അമ്പലപ്പാറ (26) പാലക്കാട് ശേഖരപുരം (26 സ്ത്രീ) ∙ വടവന്നൂർ (46 സ്ത്രീ) ∙ മേലാമുറി സ്വദേശി (31 സ്ത്രീ) ∙ കൊടുവായൂർ (49) ∙ പാലക്കാട് കണ്ണകി നഗർ (71) ∙ അടയ്ക്കാപുത്തൂർ (31) ∙ കുമരംപുത്തൂർ (40) ∙ കാഞ്ഞിരപ്പുഴ (30) ∙ മലപ്പുറം ഇരുമ്പിളിയം (52) സ്വദേശികൾ  ∙ പാലക്കാട് മേലാമുറി പച്ചക്കറി മാർക്കറ്റ് ക്ലസ്റ്ററിൽ 38 പേർക്കു രോഗം സ്ഥിരീകരിച്ചു ∙ ഒറ്റപ്പാലം സബ് ജയിലിലെ 3 പേർ ∙ പട്ടിത്തറ സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (45) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ശകുന്തള ജംക്‌ഷൻ മുതൽ മേലാമുറി മാർക്കറ്റ് വരെ കണ്ടെയ്ൻമെന്റ് സോൺ

പാലക്കാട് ∙ കോവിഡ് വ്യാപനത്തെ തുടർന്ന് പാലക്കാട് വലിയങ്ങാടി ശകുന്തള ജംക്‌ഷൻ മുതൽ മേലാമുറി മാർക്കറ്റ് അവസാനിക്കുന്നതു വരെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു. ഈ റോഡിലെ 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിൽ ഇന്നു മുതൽ കർശന നിയന്ത്രണമുണ്ടാകും. പൊതുജനങ്ങൾക്ക് ഇവിടേക്കു പ്രവേശനമുണ്ടാകില്ല. ഇവിടെ താമസിക്കുന്നവർക്കു മരുന്നു വാങ്ങാനും അത്യാവശ്യ സാധനങ്ങൾ വാങ്ങാനും മറ്റ് അടിയന്തര സാഹചര്യത്തിലും പുറത്തിറങ്ങാം. കടകൾ തുറക്കാൻ പാടില്ല. ചരക്കു വാഹനങ്ങൾ പ്രവേശിക്കാനോ സാധനങ്ങൾ കയറ്റിയിറക്കാനോ പാടില്ല. ചരക്കുവാഹനങ്ങളിലെ സാധനങ്ങൾ ഇറക്കിവയ്ക്കാൻ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടാത്ത സ്ഥലത്ത് സൗകര്യമൊരുക്കാൻ വ്യാപാരികൾക്കു നിർദേശം നൽകിയിട്ടുണ്ട്. പത്രവിതരണത്തിനു തടസ്സമുണ്ടാവില്ലെന്നു കലക്ടർ അറിയിച്ചു.

മറ്റു നിർദേശങ്ങൾ

∙ പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാൻ പാടില്ല
∙ വീടുകളിലും പൊതുയിടങ്ങളിലും ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല
∙ ഓട്ടോ, ടാക്സി എന്നിവ അത്യാവശ്യ ഘട്ടത്തിൽ നിയന്ത്രണ വിധേയമായി സർവീസ് നടത്താം
∙ മെഡിക്കൽ ഷോപ്പ്, മിൽമ ബൂത്ത്, പെട്രോൾ പമ്പ് എന്നിവ രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം

∙ ആശുപത്രി, നഴ്സിങ് ഹോം, ലബോറട്ടറി, ആംബുലൻസ്, കെഎസ്ഇബി, ജല അതോറിറ്റി ഓഫിസ്, ബാങ്ക്, എടിഎം, അക്ഷയകേന്ദ്രങ്ങൾ എന്നിവയ്ക്കു തുറന്നു പ്രവർത്തിക്കാം. ബാങ്കുകളിൽ 50% ജീവനക്കാരെ മാത്രമേ അനുവദിക്കൂ.
∙ മുൻപ് നിശ്ചയിച്ച വിവാഹങ്ങൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിച്ച് 50 പേരെ മാത്രം ഉൾപ്പെടുത്തി നടത്താം
∙ മരണ വീടുകളിൽ 20 പേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടരുത്
∙ സമരങ്ങൾ, പ്രകടനങ്ങൾ, പൊതുപരിപാടികൾ എന്നിവ പാടില്ല
∙ ആരാധനാലയങ്ങളിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com