ADVERTISEMENT

പാലക്കാട് ∙ കോവിഡ് മുക്തി നേടിയ വ്യക്തിക്കു വീണ്ടും കോവിഡ്. ആരോഗ്യവകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥനാണു പരിശോധനയിൽ വീണ്ടും കോവിഡ് പോസിറ്റീവ് ആയത്. സമ്പർക്കം വഴിയാണു രോഗബാധയെന്നാണു പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ സമ്പർക്കം വഴിയായിരുന്നു അന്നു രോഗബാധ. പിന്നീടു രോഗമുക്തി നേടി.

കഴിഞ്ഞ ദിവസം അവശത അനുഭവപ്പെട്ടതോടെ വീണ്ടും പരിശോധന നടത്തിയപ്പോഴാണു കോവിഡ് സ്ഥിരീകരിച്ചത്. ഒരിക്കൽ കോവിഡ് മുക്തി നേടിയവർക്ക് അപൂർവമായി മാത്രമേ വീണ്ടും കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂ. ഇതു സംബന്ധിച്ചു വിശകലനങ്ങളും നടക്കുന്നുണ്ട്. കോവിഡ് മുക്തി നേടിയവരിൽ വീണ്ടും രോഗബാധ സ്ഥിരീകരിക്കാനുള്ള സാധ്യത കുറവാണെങ്കിലും തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com