ചകിരി ഫാക്ടറിയിൽ തീപിടിത്തം

ഗോവിന്ദാപുരം നീളിപ്പാറയിലെ ചകിരി ഫാക്ടറിയിലുണ്ടായ തീപിടിത്തം രാത്രി വൈകിയും അണയ്ക്കാൻ ശ്രമിക്കുന്നു
SHARE

മുതലമട ∙ ഗോവിന്ദാപുരത്തെ ചകിരി ഫാക്ടറിയിൽ തീ പടർന്നു. ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെയാണു സംഭവം. തീ അണയ്ക്കാൻ അഗ്നി സുരക്ഷാ സേനയുടെ 3 യൂണിറ്റ് മണിക്കൂറുകൾ നീണ്ട പ്രയത്നം രാത്രി വൈകിയും തുടരുകയാണ്. കയർ നിർമാണത്തിനായി തേങ്ങ തൊണ്ടിൽ വേർതിരിച്ച ചകിരിയുടെ 30 കിലോഗ്രാം വരുന്ന എണ്ണായിരത്തോളം കെട്ടുകളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നതെന്നും ലക്ഷങ്ങളുടെ വേർതിരിച്ച ചകിരിയാണു നശിച്ചതെന്നും നീളിപ്പാറയിലെ ചകിരി കമ്പനിയുടെ ഉടമ എസ്.ബിന്ദു പറഞ്ഞു.

തീ അണയ്ക്കുന്നതിനായി തമിഴ്നാട്ടിൽ നിന്നും ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ചികിരി കൂമ്പാരത്തെ വേർതിരിച്ചുമാണു തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ചകിരിക്കു തീ പടർന്നതോടെ പ്രദേശത്തു വലിയ പുകപടലങ്ങൾ രൂപപ്പെട്ടതും അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യ ഘട്ടത്തിൽ തിരിച്ചടിയായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA