ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ 271 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 121 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 147 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 3 പേർ ഇതര സംസ്ഥാനത്തു നിന്നെത്തിയവരാണ്. വിദേശത്തു നിന്നെത്തിയ 3 പേർക്കും രോഗബാധയുണ്ട്. 347 പേ‍ർക്കു രോഗമുക്തിയുണ്ട്.

കോവിഡ് പോസിറ്റീവ്

∙ അലനല്ലൂർ 4 ∙ അനങ്ങനടി 2 ∙ അയിലൂർ 4 ∙ മണ്ണാർക്കാട് 9 ∙ ചെർപ്പുളശ്ശേരി 3 ∙ എലപ്പുള്ളി 3 ∙ എലവഞ്ചേരി 2 ∙എരിമയൂർ 4 ∙ കണ്ണാടി 3 ∙ കണ്ണമ്പ്ര 7 ∙ കിഴക്കഞ്ചേരി 2 ∙ കൊപ്പം 6 ∙ കോട്ടോപ്പാടം 5 ∙ കുലുക്കല്ലൂർ 3 ∙ മലമ്പുഴ 4 ∙ മാത്തൂർ 2 ∙ മുണ്ടൂർ 5 ∙ മുതുതല 4 ∙ നാഗലശ്ശേരി 3 ∙ നെല്ലായ 3 ∙ നെന്മാറ 8 ∙ ഓങ്ങല്ലൂർ 14 ∙ ഒറ്റപ്പാലം 21 ∙ പാലക്കാട് നഗരസഭ സ്വദേശികൾ 36 ∙ പറളി 2 ∙ പരുതൂർ 5 ∙ പട്ടാമ്പി 10 ∙ പട്ടിത്തറ 2 ∙ പെരിങ്ങോട്ടുകുറുശ്ശി 5 ∙ പിരായിരി 11 ∙ പുതുശ്ശേരി 9 ∙ ശ്രീകൃഷ്ണപുരം 2 ∙ തിരുമിറ്റക്കോട് 7 ∙ തിരുവേഗപ്പുറ 4 ∙ തൃത്താല 4 ∙ വടകരപ്പതി 3 ∙ വടക്കഞ്ചേരി 7 ∙ വല്ലപ്പുഴ 15 ∙ വിളയൂർ 2 ∙ അകത്തേത്തറ, ആലത്തൂർ, അമ്പലപ്പാറ, ആനക്കര, കാഞ്ഞിരപ്പുഴ, കപ്പൂർ, കാരാകുറുശ്ശി, കരിമ്പ, കാവശ്ശേരി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ–തത്തമംഗലം നഗരസഭ, മുതലമട, പെരുമാട്ടി, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, പുതുനഗരം, പുതുപ്പരിയാരം, ഷൊർണൂർ, തച്ചമ്പാറ, തച്ചനാട്ടുകര, തേങ്കുറുശ്ശി, തൃക്കടീരി, വണ്ടാഴി, വാണിയംകുളം സ്വദേശികൾ ഒരാൾ വീതം.

ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് 21,321 പേർക്ക്ഇതിൽ 13,977 പേർ രോഗമുക്തി നേടി 7113 പേർ ചികിത്സയിൽ.1781 സാംപിളുകളിൽ പരിശോധനാ ഫലം ലഭിക്കാനുണ്ട്.മാസ്ക് ധരിക്കാത്തതിന് 175 പേർക്കെതിരെ കേസ്

10 ദിവസം: ഉറവിടം അറിയാത്ത 1626 പേർ

പാലക്കാട് ∙ കോവിഡ് ജാഗ്രതയിൽ വിള്ളൽ വീഴുന്നു. ജില്ല നേരിടുന്നതു ഗുരുതര സാഹചര്യം. അപകടത്തിൽപ്പെട്ട് എത്തുന്നവർക്കും കുഴഞ്ഞു വീണും മറ്റും ചികിത്സ തേടിയെത്തുന്നവർക്കും വരെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണ്.കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ ജാഗ്രത കുറഞ്ഞുവരുന്ന സാഹചര്യമാണു ജില്ല ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി. ആശുപത്രികളിൽ പോലും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു. പൊതുസ്ഥലങ്ങളി‍ൽ ശാരീരിക അകലം പാലിക്കുന്നില്ല. മാസ്ക് ധരിക്കുന്നുണ്ടെന്നതാണ് ഏക ആശ്വാസം.

സമൂഹ വ്യാപന സൂചന

ജില്ലയിൽ ഉറവിടം അറിയാത്ത കോവിഡ് കുതിക്കുന്നത് സമൂഹ വ്യാപനത്തിന്റെ വ്യക്തമായ സൂചനയെന്ന് ആരോഗ്യ വിദഗ്ധർ. 10 ദിവസത്തിനിടെ ജില്ലയിൽ 4878 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതി‍ൽ 1626 പേരുടെയും രോഗ ഉറവിടം അറിയില്ല. ആകെ രോഗ ബാധിതരുടെ 33 ശതമാനമാണ് ഉറവിടം അറിയാത്തവർ. ആരോഗ്യ പ്രവർത്തകർക്കു കോവിഡ് സ്ഥിരീകരിക്കുമ്പോഴും ഉറവിടം കണ്ടെത്താനാകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com