ADVERTISEMENT

ഒറ്റപ്പാലം∙ ഇത് ഒരമ്മയുടെ കണ്ണീർ നനവുള്ള അപേക്ഷയാണ്. മസ്തിഷ്കാർബുദം ബാധിച്ച രണ്ടു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ കരുണയുള്ള മനസ്സുകൾക്കു സമർപ്പിക്കുന്ന ദയാഹർജി. ചെന്നൈയിൽ താമസിക്കുന്ന ഒറ്റപ്പാലം പാലപ്പുറം പുലിയറ കീർത്തിവീട്ടിൽ ദീപാ സതീഷിന്റെ മകൻ മിഥുൻ മാരകരോഗവുമായി വേദനകളോടു മല്ലിടുകയാണ്. തലച്ചോറിൽ ട്യൂമർ കണ്ടെത്തിയ ഘട്ടത്തിൽ തുടങ്ങിയതാണു ചികിത്സ.കോവിഡ് കരുതൽ പരിഗണിച്ചു കുഞ്ഞിനെ ചികിത്സയ്ക്കു പ്രവേശിപ്പിക്കാൻ ചെന്നൈയിലെ സർക്കാർ ആശുപത്രി തയാറായില്ല. സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ അർബുദം സ്ഥിരീകരിച്ചത്. അപ്പോളോ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കീമോതെറപ്പി തുടങ്ങിയിട്ടു 3 മാസം കഴിഞ്ഞു. ഓരോ കീമോയ്ക്കു ശേഷവും ബ്ലഡ് ട്രാൻസ്ഫ്യൂഷനും പ്ലേറ്റ്‌ലറ്റ് ട്രാൻസ്ഫ്യൂഷനും ന‌‌ടത്തണം.

 മേയ് 19നു നടത്തിയ സർജറി മുതൽ ഇതുവരെ 12 ലക്ഷത്തിലേറെ രൂപ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ചികിത്സയ്ക്കു ചെലവഴിച്ചു. ഇപ്പോൾ, കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വൈദ്യശാസ്ത്രം നിർദേശിക്കുന്നത് പ്രോട്ടോൺ തെറപ്പിയാണ്. കുടുംബം പ്രതീക്ഷയർപ്പിക്കുന്ന ഈ ചികിത്സയ്ക്കു 30 ലക്ഷത്തിലേറെ രൂപ ചെലവു വരും. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണു കുടുംബനാഥനായ ജി. സതീഷ്. ജോലിയെയും വരുമാനത്തെയും കോവിഡ് പ്രതികൂലമായി ബാധിച്ച അവസ്ഥയിലുമാണ്.ഐസിഐസിഐ ബാങ്കിന്റെ ചെന്നൈ അശോക് നഗർ ശാഖയിൽ ജി. സതീഷ് എന്ന പേരിൽ അക്കൗണ്ടുണ്ട്. നമ്പർ: 007701536808. ഐഎഫ്എസ്‍സി കോഡ‍്: ഐസിഐസി 0000077. കുടുംബത്തെ വിളിക്കാൻ ഫോൺ: 9940102830.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com