ADVERTISEMENT

തച്ചനാട്ടുകര∙രണ്ടു കയ്യിലും ക്രച്ചസുമായി പ്രചാരണക്കുതിപ്പിലാണ് പഞ്ചായത്ത് പതിനെ‍ാന്നാം വാർഡ് ചാമപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥിയായ കെ.പി.എം.സലീം. തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ കാർഷിക മേഖലയായ ചാമപ്പറമ്പിലെ പാടവും വരമ്പും കയറ്റവും ഇറക്കവുമുള്ള വഴികളിലാണ് സ്ഥാനാർഥിയുടെ പര്യടനം.

ഒന്നര വയസ്സിൽ വന്ന പനിയെ തുടർന്നാണ് സലിമിന് കാലുകൾക്ക് ചലനശേഷി നഷ്ടപ്പെടുന്നത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അണ്ണാൻതെ‍ാടി ശാഖ എംഎസ്എഫ് സെക്രട്ടറിയായി രാഷ്ടീയത്തിൽ പ്രവേശിച്ച സലീം എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം, ജില്ല യൂത്ത് ലീഗ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. മണ്ണാർക്കാട് ഡിഎച്ച്എസ് അധ്യാപകനായ കെ.പിഎം.സലിം നിലവിൽ ജില്ല യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡന്റാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com