ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ നിശ്ചയിച്ചു. 9 ആശുപത്രികളാണ് കോവിഡ് വാക്സിനേഷനുള്ള സ്പെഷൽ സൈറ്റുകളായി തീരുമാനിച്ചത്. കുത്തിവയ്പിനായി കണ്ടെത്തിയ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.16നു വാക്സീൻ കുത്തിവയ്പ് ആരംഭിക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. കുത്തിവയ്പു കേന്ദ്രങ്ങളിൽ ഐടി സൗകര്യങ്ങളടക്കം ഒരുക്കാനാണു നിർദേശം.  

 കാൽലക്ഷം ആരോഗ്യ പ്രവർത്തകർ

ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണു കോവിഡ് വാക്സീൻ കുത്തിവയ്പെടുക്കുന്നത്. ജില്ലയിൽ 25,260 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷനായി റജിസ്റ്റർ ചെയ്തിട്ടുള്ളത്. റജിസ്ട്രേഷൻ സംബന്ധിച്ച സൂക്ഷ്മ പരിശോധന നടത്തിവരികയാണ്. ഇതു പൂർത്തിയാകുമ്പോൾ 25,000 പേർ റജിസ്ട്രേഷൻ പട്ടികയിൽ ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ

ആദ്യ ദിനത്തിൽ 900 പേർക്ക്

ഒരു കേന്ദ്രത്തിൽ 100 പേർക്കു വീതം ആദ്യ ദിനത്തിൽ ജില്ലയി‍ൽ 900 പേർക്കാണു കുത്തിവയ്പെടുക്കുക. ഇതിനനുസരിച്ചാണു ക്രമീകരണം ഏർപ്പെടുത്തുന്നത്. ഒരു മണിക്കൂറിൽ ശരാശരി 25 പേർ തോതിൽ 100 പേർക്കു കുത്തിവയ്പെടുക്കാൻ 4 മണിക്കൂർ സമയം വേണ്ടിവരും.  

 കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ചേക്കും

കോവിഡ് വാക്സിനേഷനായി കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ചേക്കും. ഇല്ലെങ്കിൽ വാക്സിനേഷൻ നടപടികൾ ആഴ്ചകളോളം നീളും. ആദ്യ ദിനത്തിൽ കുത്തിവയ്പു നടപടികൾ വിലയിരുത്താൻ കൂടിയാണ് ഓരോ കേന്ദ്രത്തിലും 100 പേർ തോതിൽ നിശ്ചയിച്ചിട്ടുള്ളത്.

ഇതിന്റെ തുടർച്ചയായി തന്നെ കൂടുതൽ കുത്തിവയ്പു കേന്ദ്രങ്ങൾ അനുവദിച്ചേക്കുമെന്നാണു വിലയിരുത്തൽ. കുത്തിവയ്പിന്റെ രണ്ടാം ഘട്ടത്തിൽ കൂടുതൽ കേന്ദ്രങ്ങളില്ലാതെ നടപടികൾ സുഗമമാകില്ല.

      കേന്ദ്രങ്ങൾ ഇവ

  പാലക്കാട് ജില്ലാ ആശുപത്രി

  പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി

  നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം (നെന്മാറ സിഎച്ച്സി)

  അഗളി സാമൂഹികാരോഗ്യ കേന്ദ്രം

  അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രം

  വണ്ടിത്താവളം നന്ദിയോട് സാമൂഹികാരോഗ്യ കേന്ദ്രം

  ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം

  പട്ടാമ്പി കൊപ്പം സാമൂഹികാരോഗ്യകേന്ദ്രം 

  കോട്ടോപ്പാടം പ്രാഥമികാരോഗ്യ കേന്ദ്രം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com