ADVERTISEMENT

പട്ടാമ്പി ∙ വികസനത്തിലും സേവനത്തിലും മാതൃക തീർത്ത എൽഡിഎഫ് സർക്കാരിനെ എല്ലാവരും പിന്തുണയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ നാലരവർഷം സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ ഒട്ടേറെയാണ്. മഹാമാരി ഘട്ടത്തിലും വികസനത്തിന് തടസ്സമുണ്ടായിട്ടില്ല. നാടിന്റെ ത്വരിത വികസനം ഉറപ്പാക്കുന്നതിനാണു ലെവൽ ക്രോസ് വിമുക്ത കേരളം പദ്ധതിയിൽ സംസ്ഥാനത്ത് 10 റെയിൽവേ മേൽപാലങ്ങൾ നിർമിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടാമ്പി നിയോജക മണ്ഡലത്തിലെ വാടനാംകുറുശ്ശി റെയിൽവേ മേൽപാലം അടക്കമുള്ള സംസ്ഥാനത്തെ 10 മേൽപാലങ്ങളുടെ നിർമാണോദ്ഘാ‍ടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വാടനാംകുറുശ്ശിയിൽ നടന്ന നിർമാണോദ്ഘാ‍ടന ചടങ്ങിൽ മുഹമ്മദ് മുഹസിൻ എംഎൽഎ ശിലാ ഫലക അനാച്ഛാദനം നിർവഹിച്ചു.

ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക്, പഞ്ചായത്ത് അധ്യക്ഷ രതി ഗോപാലകൃഷ്ണൻ, ഉപാധ്യക്ഷൻ പി.ഉണ്ണിക്കൃഷ്ണൻ, പട്ടാമ്പി നഗരസഭ അധ്യക്ഷ ഒ, ലക്ഷ്മിക്കുട്ടി, ഉപാധ്യക്ഷൻ ടി.പി. ഷാജി, ജില്ലാ പഞ്ചായത്തംഗം എ. എൻ. നീരജ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന , പഞ്ചായത്തംഗം പി.വി. സന്തോഷ്, ആർബിഡിസികെ.മാനേജിങ് ഡയറക്ടർ ജാഫർ മാലിക്, ഡപ്യൂട്ടി കലക്ടർ രാജൻ എന്നിവർ പ്രസംഗിച്ചു.പാലക്കാട് -പൊന്നാനി റോഡിൽ രണ്ടാം നമ്പർ ലെവൽ ക്രോസിന് പകരമായി, 680 മീറ്റർ നീളത്തിൽ 2 ലെയിൻ റോഡും ഒരു വശം ഫുട്പാത്തും ഉൾപ്പെടെ 10.15 മീറ്റർ വീതിയിലുമാണ് മേൽപാലത്തിന്റെ നിർമാണം. 32.49 കോടി രൂപ ചെലവിലാണ് മേൽപാലം നിർമിക്കുന്നത്. 17 ഭൂ ഉടമകളിൽ നിന്ന് 42.70 ആർ സ്ഥലം 3, 19, 33,305 രൂപ ചെലവിൽ ഏറ്റെടുത്തിട്ടുണ്ട്. ബാക്കിയുള്ള ഭൂ ഉടമകളിൽ നിന്നും 0.76 ആർ. സ്ഥലം 2 ആഴ്ചയ്ക്കകം ഏറ്റെടുത്ത് കൈമാറും.സ്റ്റീൽ കോൺക്രീറ്റ് കോംപോസിറ്റ് സ്ട്രക്ചറായാണ് നിർമാണം. പൈൽ, പൈൽ ക്യാപ് എന്നിവ കോൺക്രീറ്റും, പിയർ, പിയർ ക്യാപ്, ഗർഡർ, എന്നിവ സ്റ്റീലും, ഡെക് സ്ലാബ് കോൺക്രീറ്റുമായാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി ആർ ബി ഡി സി കെ പാലം നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com