ADVERTISEMENT

പാലക്കാട് ∙ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 12 നിയോജക മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 114 നാമനിർദേശ പത്രികകൾ. ഇന്നലെ മാത്രം 55 പത്രികകൾ ലഭിച്ചു.നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു രാവിലെ 11 മുതൽ നടക്കും. 22ന് വൈകിട്ട് മൂന്നു വരെ പത്രികകൾ പിൻവലിക്കാം.

 

ഇന്നലെപത്രിക സമർപ്പിച്ചവർ

 തരൂർ

കെ.പി. ജയപ്രകാശൻ (എൻഡിഎ)
തരൂ‍ർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.പി. ജയപ്രകാശൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കലക്ടർ കെ. ലത മുൻപാകെയാണു പത്രിക നൽകിയത്. ബിജെപി സംസ്ഥാന സമിതി അംഗം സി.എസ്. ദാസ്, നിയോജകമണ്ഡലം അധ്യക്ഷൻ കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി ശിവനാരായണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആസ്തി: കൈവശം ഉള്ളത് 5000 രൂപ, ഭാര്യ സുനിതയുടെ കൈവശം 2000 രൂപ, 1,40,000 രൂപ വിലവരുന്ന 32 ഗ്രാം സ്വർണം, ആകെ ആസ്തി മൂല്യം: 16,23,000, ഭാര്യയുടെ പേരിലുള്ള ആസ്തി 4,45,500 രൂപ, ജയപ്രകാശന്റെ ബാധ്യത 3,67,654, ഭാര്യയുടെ പേരിലുള്ള ബാധ്യത 5,22,000, രാഷ്ട്രീയമായി ബന്ധപ്പെട്ട് ഒരു കേസ്.

 ചിറ്റൂർ

വി.നടേശൻ (എൻഡിഎ)
ചിറ്റൂർ നിയോജകമണ്ഡലം എ‍ൻഡിഎ സ്ഥാനാ‍ർഥി വി. നടേശൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ.എസ്. കൃപകുമാർ മുൻപാകെയാണു പത്രിക നൽകിയത്. നിയോജകമണ്ഡലം പ്രസിഡന്റ് കെ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി. രമേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം. ബാലകൃഷ്ണൻ, കെ.ആർ. ദാമോദരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആസ്തി: കൈവശം ഉള്ളത് 25,000 രൂപ, ഭാര്യ മഹേശ്വരിയുടെ കൈവശം 25,000 രൂപ, ആകെ ആസ്തി 11.95 ലക്ഷം രൂപ, ഭാര്യയുടെ പേരിലുള്ള ആസ്തി 10.75 ലക്ഷം രൂപ. വീടുൾപ്പെടെയുള്ള വസ്തുക്കളുടെ മൂല്യം 40 ലക്ഷം. ബാധ്യത 7 ലക്ഷം, രാഷ്ട്രീയവുമായി ബന്ധപ്പെട്ട് 6 കേസുകൾ.

 ചിറ്റൂർ

സുമേഷ് അച്യുതൻ (യുഡിഎഫ്)
ചിറ്റൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ നാമനിർദേശ പത്രിക നൽകി. വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ. കെ.എസ്. കൃപ കുമാർ മുൻപാകെയാണു പത്രിക നൽകിയത്. നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ. ഗോപാലസ്വാമി, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.എസ്. തണികാചലം, എൻ.എം. അരുൺപ്രസാദ്, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ്, യുഡിഎഫ് മണ്ഡലം ചെയർമാൻ പി. രതീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആസ്തി: കൈവശം ഉള്ളത് 10,000 രൂപ, ഭാര്യ സ്വപ്നയുടെ കൈവശം 5000 രൂപ, 19.20 ലക്ഷം രൂപ വിലവരുന്ന 480 ഗ്രാം സ്വർണം, സുമേഷിന്റെ കൈവശം ഉള്ള ആസ്തികളുടെ ആകെ മൂല്യം: 4.06 ലക്ഷം രൂപ, ഭാര്യയുടെ കൈവശമുള്ള ആസ്തി 19.99 ലക്ഷം രൂപ, സുമേഷിന് 7.5 ലക്ഷം രൂപയുടെ കൃഷിഭൂമിയും 95 ലക്ഷം രൂപയുടെ കാർഷികേതര ഭൂമിയും ഉണ്ട്. ഭാര്യയുടെ പേരിലുള്ള കാർഷികേതര ഭൂമിയുടെ മൂല്യം 70 ലക്ഷം രൂപ. സുമേഷിന് 1.073 കോടി രൂപയും ഭാര്യയ്ക്ക് 8.26 ലക്ഷം രൂപയും ബാധ്യത ഉണ്ട്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് 3 കേസുകൾ.

 മണ്ണാർക്കാട്

എൻ.ഷംസുദ്ദീൻ (യുഡിഎഫ്)
മണ്ണാർക്കാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീൻ വരണാധികാരികൂടിയായ മണ്ണാർക്കാട് ഡിഎഫ്ഒ വി.പി. ജയപ്രകാശ് മുൻപാകെ പത്രിക സമർപ്പിച്ചു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ. സിദ്ദീഖ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി. ഷൗക്കത്തലി എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആസ്തി: കൈവശമുള്ള പണം: 10,500 രൂപ. ഭാര്യയുടെ കൈവശം: 3000.വീട്: 2000 ചതുരശ്ര അടി. കൃഷിഭൂമി: ഇല്ല. ഭൂമി: 29.5 സെന്റ്. ഭാര്യയുടെ പേരിൽ: 50 സെന്റ്. ഭാര്യയുടെ കൈവശമുള്ള സ്വർണം: 416 ഗ്രാം (18,72000 രൂപ വിലമതിക്കുന്നത്). വാഹനം: കാർ. കേസ്: അന്യായമായി സംഘം ചേർന്നതിന് രണ്ട് കേസുകൾ. ബാങ്ക് നിക്ഷേപം ഉൾപ്പെടെ ആസ്തി: 55 ലക്ഷം. ഭാര്യയുടെ പേരിൽ: 50 ലക്ഷം.

 മണ്ണാർക്കാട്

നസീമ ഷറഫുദ്ദീൻ (എൻഡിഎ)
മണ്ണാർക്കാട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി എഐഎഡിഎംകെയുടെ നസീമ ഷറഫുദ്ദീൻ വരണാധികാരി മണ്ണാർക്കാട് ഡിഎഫ്ഒ വി.പി. ജയപ്രകാശ് മുൻപാകെയാണു പത്രിക നൽകിയത്. എഐഎഡിഎംകെ ജില്ലാ പ്രസിഡന്റ് പി. മണികണ്ഠൻ, ബിജെപി ജില്ലാ സെക്രട്ടറി ബി. മനോജ് എന്നിവരും കൂടെയുണ്ടായിരുന്നു.

ആസ്തി: കൈവശമുള്ള പണം: 1000 രൂപ. ഭർത്താവിന്റെ കൈവശം: 2500 രൂപ. കൈവശമുള്ള സ്വർണം: 6 ഗ്രാം. ഭർത്താവിന്റെ പേരിൽ: 2 ഇരുചക്രവാഹനം. കാർഷികേതര ഭൂമി: 1.26 ഏക്കർ. വീട്: 900 ചതുരശ്ര അടി. ആസ്തി: 8,75000 രൂപ. ബാധ്യത: 3,11,577 രൂപ.

 ആലത്തൂർ

പ്രശാന്ത് ശിവൻ (എൻഡിഎ)
ആലത്തൂർ നിയമസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി പ്രശാന്ത് ശിവൻ ഉപ വരണാധികാരി ദിവ്യ കുഞ്ഞുണ്ണി മുൻപാകെയാണു പത്രിക നൽകിയത്. ബിജെപി ആലത്തൂർ മണ്ഡലം പ്രസിഡന്റ് ബി. ഷിബു, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, എൻഡിഎ മണ്ഡലം ഇലക്‌ഷൻ ഇൻ ചാർജ് കെ.എം. ഹരിദാസ്, അരുൺകുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. കാർത്തികേയൻ, കെ.വി. രതീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ആസ്തി: ജംഗമ ആസ്തി 6,60,000 രൂപ. കയ്യിലുള്ള പണം: 5,000 രൂപ. ഭാര്യയുടെ കൈവശമുള്ളത്: 1,000 രൂപ. വാഹനം: കാർ, ബുള്ളറ്റ്. ഭാര്യയുടെ പേരിൽ മോപ്പഡ് ഭാര്യയുടെ കൈവശമുള്ള സ്വർണം : 160 ഗ്രാം. ഭാര്യയുടെ പേരിലുള്ള ആസ്തി :7,95,000 രൂപ. യുസിഒ ബാങ്കിൽ വിദ്യാഭ്യാസ വായ്പയിൽ 60,000 രൂപയുടെ ബാധ്യതയുണ്ട്. സിവിൽ, ക്രിമിനൽ കേസുകൾ: 17 ക്രിമിനൽ കേസുകൾ.

 ഒറ്റപ്പാലം

ഡോ.പി.സരിൻ (യുഡിഎഫ്)
ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡോ. പി. സരിൻ ആസ്തി വിവരങ്ങൾ സമർപ്പിച്ചു. നാമനിർദേശ പത്രിക നേരത്തേ നൽകിയിരുന്നെങ്കിലും ആസ്തി വിവരങ്ങൾ ഇന്നലെയാണു വരണാധികാരി കൂടിയായ സബ് കലക്ടർ അർജുൻ പാണ്ഡ്യൻ മുൻപാകെ സമർപ്പിച്ചത്.

ആസ്തി: ആസ്തി: 21.62 ലക്ഷം. കയ്യിലുള്ള പണം: 1000. ഭാര്യയുടെ കൈവശമുള്ളത്: 5000. വാഹനം: കാർ, ബൈക്ക്. ഭാര്യയുടെ കൈവശമുള്ള സ്വർണം: 50 പവൻ. ഭാര്യയുടെ പേരിലുള്ള ആസ്തി: 35.22 ലക്ഷം. കൃഷി ഭൂമി ഇല്ല. സിവിൽ, ക്രിമിനൽ കേസുകൾ: രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ടുള്ള 5 കേസുകൾ.

 മലമ്പുഴ

എസ്.കെ. അനന്തകൃഷ്ണൻ (യുഡിഎഫ്)
മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എസ്.കെ. അനന്തകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരി സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ജോയിന്റ് ഡയറക്ടർ മോഹൻമോൻ പി. ജോസഫ് മുൻപാകെയാണു പത്രിക നൽകിയത്. കെപിസിസി സെക്രട്ടറി പി.വി. രാജേഷ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എ. കോയക്കുട്ടി, കൺവീനർ ശിവരാജേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ആസ്തി: കൈവശമുള്ളത് : 25,000 രൂപ. ഭാര്യയുടെ കൈവശം: 10,000 രൂപ, ബാങ്ക് നിക്ഷേപം : 2.78 ലക്ഷം. കാർഷിക ഭൂമി : 60.29 ലക്ഷം രൂപ മതിപ്പുള്ളത്. കാർഷികേതര ഭൂമി: 8 ലക്ഷം രൂപ മതിപ്പുള്ളത്. വായ്പ : 25.36 ലക്ഷം രൂപ. കേസുകൾ: പൊതുപ്രവർത്തനവുമായി ബന്ധപ്പെട്ട് 4 കേസുകൾ

 കോങ്ങാട്

എം.സുരേഷ് ബാബു (എൻഡിഎ)
കോങ്ങാട് നിയമസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.സുരേഷ് ബാബു നാമനിർദേശ പത്രിക നൽകി. വരണാധികാരി കൂടിയായ പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ് മുൻപാകെ 2 സെറ്റ് പത്രികയാണ് നൽകിയത്. ബിജെപി ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ, ജില്ലാ സെക്രട്ടറിമാരായ പി.രാജീവ്, കെ.എം. ബിന്ദു തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

ആസ്തി: 680,000 രൂപ. കയ്യിലുള്ള പണം:10,000 രൂപ, വാഹനം: ബൈക്ക്, കൈവശമുള്ള സ്വർണം 1 പവൻ, കൈവശം 3 സെന്റ് സ്ഥലം, ഭാര്യയുടെ പേരിൽ 5 സെന്റ് സ്ഥലം, കൃഷി ഇല്ല, വായ്പ 35,000 രൂപ, 3 കേസുകൾ

 കോങ്ങാട്

യു.സി. രാമൻ (യുഡിഎഫ്)
കോങ്ങാട് നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി യു.സി. രാമൻ നാമനിർദേശ പത്രിക നൽകി. വരണാധികാരി കൂടിയായ പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ് മുൻപാകെ 2 സെറ്റ് പത്രികയാണു നൽകിയത്. എം. സി. മായിൻ ഹാജി, പി. എ. തങ്ങൾ, എം.എൻ. ഗോകുൽദാസ് തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

ആസ്തി: 80 ലക്ഷം. കയ്യിലുള്ള പണം: 30000, വാഹനം: കാർ, കൈവശമുള്ള സ്വർണം 40 പവൻ, കൈവശം 57 സെന്റ് സ്ഥലം, ഭാര്യയുടെ പേരിൽ 3 സെന്റ് സ്ഥലം, കൃഷി ഇല്ല, വായ്പ 36 ലക്ഷം, കേസുകൾ ഇല്ല

 തൃത്താല

ശങ്കു ടി. ദാസ് (എൻഡിഎ)
തൃത്താല നിയമസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ശങ്കു ടി. ദാസ് നാമനിർദേശ പത്രിക നൽകി. ഉപവരണാധികാരി ഹൈദ്രോസ് പൊട്ടേങ്ങലിനു മുൻപാകെയാണു പത്രിക നൽകിയത്. ബിജെപി തൃത്താല മണ്ഡലം പ്രസിഡന്റ് കെ.വി. ദിവാകരൻ, ദേശീയ സമിതി അംഗം വി. രാമൻകുട്ടി, കെ.സി. കുഞ്ഞൻ, കെ. നാരായണൻകുട്ടി, പി.ജെ. ലാൽകൃഷ്ണ, മണികണ്ഠൻ എന്നിവരോടൊപ്പമാണ് എത്തിയത്.

ആസ്തി: കൈവശം: 45000 രൂപ, ബാങ്കിൽ 14000 രൂപ, ഓഹരി നിക്ഷേപം: 30000, പോസ്റ്റ് ഓഫിസ് നിക്ഷേപം : 55000 കൃഷിഭൂമി: 3 ലക്ഷം, കുടുംബ ഓഹരി സ്വത്ത്: 48 ലക്ഷം, മോട്ടർ സൈക്കിൾ : 20000 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com