ADVERTISEMENT

എലവഞ്ചേരി ∙ കോവിഡ് നേരിടാൻ കേരളം സ്വീകരിച്ച മാതൃക ഇന്നു ലോകം അംഗീകരിച്ചുവെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.  എലവഞ്ചേരി പഞ്ചായത്ത് എൽഡിഎഫ് തിരഞ്ഞെടുപ്പു റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിണറായി സർക്കാർ ജനകീയ സർക്കാരാണ്. മഹാമാരികളോടു പൊരുതി നിന്ന സർക്കാരാണ്. അതുകൊണ്ടു തന്നെ തുടർഭരണം ഉണ്ടായി ചരിത്രം കുറിക്കും. 

നെന്മാറ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.ബാബു, സിപിഎം  സംസ്ഥാന കമ്മിറ്റി അംഗം കെ.വി.രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം ആർ.ചിന്നക്കുട്ടൻ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ, ഏരിയാ സെക്രട്ടറി കെ.രമാധരൻ, ആർ.കൃഷ്ണൻ, സുദേവൻ നെന്മാറ, ലതാ പരമേശ്വരൻ, കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.

 

വടക്കഞ്ചേരി∙ കേരളം മഹാദുരിതങ്ങൾ പിന്നിട്ട വർഷങ്ങളിൽ കേന്ദ്രസർക്കാർ ഒന്നും തരാതിരുന്നിട്ടും കേരളം പിടിച്ചുനിന്നത് ഇച്ഛാശക്തി കൊണ്ടു മാത്രമാണെന്നു കെ.കെ.ശൈലജ പറഞ്ഞു. ആലത്തൂർ മണ്ഡലത്തിലെ കിഴക്കഞ്ചേരിയിൽ  എൽഡിഎഫ് തിരഞ്ഞെടുപ്പു റാലി  ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ. ശൈലജ. ദുരിതകാലത്തു സർക്കാർ കടമെടുത്ത് എല്ലാവരെയും സഹായിച്ചു. ഈ തുക തിരിച്ചടയ്ക്കാനുള്ള മാർഗങ്ങളും കൃത്യമായറിയാം. 

കഴിഞ്ഞ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 580 കാര്യങ്ങളും ചെയ്തു. പുതിയ പ്രകടന പത്രികയിലെ 900 കാര്യങ്ങളിൽ എല്ലാം എൽഡിഎഫ് പൂർത്തിയാക്കും. 3000 രൂപ പെൻഷൻ കൊടുക്കുമെന്നു പറയുന്ന യുഡിഎഫ് ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് 18 മാസത്തെ 600 രൂപ പെൻഷൻ കൊടുക്കാതിരുന്നവരാണെന്ന് ഓർക്കണമെന്നും ശൈലജ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com